Thursday, August 14, 2025
22.1 C
Bengaluru

ബെംഗളൂരുവിൽ പഴങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു

ബെംഗളൂരു: ഗൗരി ഗണേശ ഉത്സവത്തിന് മുന്നോടിയായി ബെംഗളൂരുവിൽ പച്ചക്കറികൾ, പൂക്കൾ, പഴങ്ങൾ എന്നിവയുടെ വില കുത്തനെ ഉയർന്നു. വഴുതന, കാപ്‌സിക്കം തുടങ്ങിയ പച്ചക്കറികൾക്ക് വിലയിൽ 50 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കാരറ്റിനും ഉരുളക്കിഴങ്ങിനും ഉൾപ്പെടെ വില കൂടിയിട്ടുണ്ട്. വഴുതനയുടെ വില വ്യാഴാഴ്ച കിലോയ്ക്ക് 40-60 ആയിരുന്നു, ക്യാപ്‌സിക്കം കിലോയ്ക്ക് 55-60 ആയിരുന്നു. കാരറ്റും ഉരുളക്കിഴങ്ങും യഥാക്രമം കിലോയ്ക്ക് 60, 50 രൂപയ്ക്കാണ് വിൽക്കുന്നത്.

ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴവർഗങ്ങളുടെ വിലയും വർധിച്ചു. ഏലക്കി നേന്ത്രപ്പഴം കിലോയ്ക്ക് 160 രൂപയ്ക്കും ഓറഞ്ച് കിലോയ്ക്ക് 200 രൂപയ്ക്കും ആപ്പിളിന് 150-200 രൂപയ്ക്കുമാണ് ഇപ്പോൾ വിൽക്കുന്നത്. പൂക്കളുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. 1 കിലോ ട്യൂബ് റോസ് 100 മുതൽ 150നുമാണ് വിൽപന. സെവന്തിഗെയ്ക്ക് മൊത്തക്കച്ചവടത്തിൽ കിലോയ്ക്ക് 80-100 രൂപയും ചില്ലറവിൽപ്പനയിൽ കിലോയ്ക്ക് 100-160 രൂപയുമാണ് വില.

മുല്ലപ്പൂ മൊത്തമായും ചില്ലറയായും കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ വിൽക്കുമ്പോൾ കനകാംബരത്തിന് (ക്രോസാന്ദ്ര) കിലോയ്ക്ക് മൊത്തമായി 2,000 രൂപയും ചില്ലറ വിപണിയിൽ കിലോയ്ക്ക് 3,000-4,000 രൂപയുമാണ് വില. വരമഹാലക്ഷ്മി ഉത്സവത്തോടനുബന്ധിച്ച് പൂക്കളുടെ വില ഇനിയും വർധിച്ചേക്കുമെന്ന് ഫ്ലവർ മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ദിവാകർ പറഞ്ഞു.

TAGS: BENGALURU | PRICE HIKE
SUMMARY: Flowers, fruits and vegetables get costly in Bengaluru

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അര്‍ജുൻ തെൻഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ...

ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു

കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു....

സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ ജെയ്‌നമ്മയുടേത്; നിര്‍ണായക കണ്ടെത്തല്‍

കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി...

നിമിഷ പ്രിയയുടെ മോചനം: ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച്‌ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍...

വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്

തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

Related News

Popular Categories

You cannot copy content of this page