ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവ് മരിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. തട്ടുവിള കിഴക്കതില്‍ റോബര്‍ട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീപിടിച്ചു.

എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ എത്തിയ രാജഗിരി വാറുതുണ്ടില്‍ അലന്‍, സുഹൃത്ത് സിബിന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സിബിന്‍ അലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും അലന്‍ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.


TAGS: KERALA| DEATH|
SUMMARY: Bike accident; man dead

LEAVE A REPLY

Please enter your comment!
Please enter your name here