മജസ്റ്റിക് ബസ് സ്റ്റേഷൻ നവീകരിക്കാൻ പദ്ധതി

ബെംഗളൂരു: മജസ്റ്റിക് ബസ് സ്റ്റേഷൻ ഹൈടെക് സൗകര്യങ്ങളോടെ നവീകരിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. വാണിജ്യ ഔട്ട്ലെറ്റുകൾ ഉൾപ്പെടെ നാല് നില കെട്ടിടം സ്റ്റേഷനിൽ നിർമ്മിക്കും. ഇവിടെ നിന്നാകും വിവിധ റൂട്ടുകളിലേക്ക് ബസ് സർവീസ് നടത്തുക. ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഇതിനകം ഉദ്യോഗസ്ഥരുമായി പദ്ധതികൾ ചർച്ച ചെയ്തിട്ടുണ്ട്.

കെട്ടിടത്തിന്റെ നിർമ്മാണത്തിനായുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി വരികയാണ്. അടുത്ത അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്നും ടെൻഡറുകളും മറ്റ് നടപടിക്രമങ്ങളും ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മജസ്റ്റിക്കിന്റെ ബിഎംടിസി, കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്ന് പ്രതിദിനം 10,000-ത്തിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്.

മെട്രോയിലേക്കും റെയിൽവേ സ്റ്റേഷനുകളിലേക്കും പോകുന്ന യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിലാണ് നവീകരിച്ച ബസ് സ്റ്റേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എഐ ക്യാമറകളും പ്ലാറ്റ്‌ഫോമുകളിലെ എൽഇഡി ഡിസ്‌പ്ലേകളും ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പുതിയ കെട്ടിടത്തിൽ സംയോജിപ്പിക്കും.

TAGS: BENGALURU | MAJESTIC
SUMMARY: Majestic bus station to be revamped with hi-tech facilities

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അനധികൃത സ്വത്ത് സമ്പാദനം: ഏഴ് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത പരിശോധന

ബെംഗളൂരു: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ തരത്തിലുള്ള ഇടിവാണ്...

ബെംഗളൂരു പോലീസിന് ഇനി അഞ്ച് കമ്മീഷണറേറ്റുകൾ; ആർ. ഹിതേന്ദ്ര ചീഫ് പോലീസ് കമ്മീഷണർ

ബെംഗളൂരു: നഗരത്തിലെ പോലീസ് ഭരണസംവിധാനം പുനഃസംഘടിപ്പിച്ച് അഞ്ച് പ്രത്യേക പോലീസ് കമ്മീഷണറേറ്റുകളായി...

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

Related Articles

Popular Categories