മണിപ്പൂര്‍ സംഘര്‍ഷഭരിതം; മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം

ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ പ്രതിഷേധക്കാർ ആക്രമിച്ചു. സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫിസ് അറിയിച്ചു. വിവിധയിടങ്ങളിൽ വീടുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി.

മണിപ്പൂരിലെ ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു.

ജിരിബാം ജില്ലയിൽ നടന്ന കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ഇംഫാലിൽ കർഫ്യു പ്രഖ്യാപിക്കുകയും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്.  കൊലപാതകം നടത്തിയവരെ 24 മണിക്കൂറിനുള്ളിൽ പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായും വീടുകൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായും മണിപ്പൂർ പോലീസ് അറിയിച്ചു.
<BR>
TAGS : MANIPUR CLASH
SUMMARY : Manipur is conflict-ridden; Attack on Chief Minister’s private residence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

Related Articles

Popular Categories