കലയും സംസ്കാരവും പൈതൃകവും ആഘോഷിക്കാൻ ‘ബെംഗളൂരു ജാത്രെ’; പത്ത് ദിവസത്തെ നഗരവ്യാപക ആഘോഷം ഡിസംബർ 4 മുതൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ കല, സംസ്കാരം, സാഹിത്യം, സംഗീതം, ഭക്ഷണം, പൈതൃകം എന്നിവ ആഘോഷിക്കുന്ന ‘ബെംഗളൂരു ജാത്രെ’ ഡിസംബർ 4 മുതൽ 13 വരെ നടക്കും. 10 ദിവസത്തെ നഗരവ്യാപക ആഘോഷത്തിന് സംസ്ഥാന സർക്കാർ രൂപം നൽകുന്നതായി ഗ്രേറ്റർ ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേഗൗഡ അറിയിച്ചു.

ഒറ്റ വേദിയിൽ മാത്രം പരിപാടികൾ നടത്തുന്നതിന് പകരം നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി സാംസ്കാരിക പരിപാടികൾ, സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ, ഭക്ഷ്യമേളകൾ, സാഹിത്യ-ശാസ്ത്ര പരിപാടികൾ എന്നിവ സംഘടിപ്പിക്കാനാണ് പദ്ധതി.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പ്രധാന ഏകോപന ഏജൻസിയായിരിക്കും. ബി.എം.ആർ.സി.എൽ, ബി.ഡി.എ, ബി.ഡബ്ല്യു.എസ്.എസ്.ബി, ബെസ്കോം, പോലീസ്, അഗ്നിരക്ഷാ വിഭാഗം, കന്നഡ-സാംസ്കാരിക വകുപ്പ് തുടങ്ങിയവയും പരിപാടിയിൽ സഹകരിക്കും.

‘ബെംഗളൂരുകാർക്കായി, ബെംഗളൂരുകാരുടെ ജാത്രെ’ എന്ന ആശയത്തിൽ നടക്കുന്ന ആഘോഷത്തിൽ 300-ലധികം പരിപാടികൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 15–20 കോടി ചെലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.
SUMMARY: ‘Bengaluru Jathre’ from December 4

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ; ഇന്ദിരാനഗറിലെ ഫുട്പാത്ത് അറ്റകുറ്റപ്പണിക്ക് നടപടി

ബെംഗളൂരു: ബെംഗളൂരുവിലെ തകർന്ന ഫുട്പാത്തുകളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി വിദേശ വ്ലോഗർ പുറത്തുവിട്ട...

കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു; ഒഴുക്കിൽപ്പെട്ട മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചാത്തമംഗലം പാലാട്ടുമ്മൽ...

മലയാളഭാഷയാണ് മക്കൾക്ക് നൽകേണ്ട ഏറ്റവും വലിയ സമ്പത്ത്: കെ.പി. രാമനുണ്ണി

ബെംഗളൂരു: നമ്മൾ മക്കൾക്ക് നൽകേണ്ട മഹാധനം ബാങ്ക് ബാലൻസോ റിയൽ എസ്റ്റേറ്റോ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം തോട്ടക്കാട് തണങ്ങുംപതിക്കൽ പരേതനായ പാസ്റ്റർ ടി.ജെ. മോസസിന്റെ മകള്‍...

കൊല്ലം കുണ്ടറയില്‍ ഗൃഹനാഥനെ ബെല്‍റ്റ് ഉപയോഗിച്ച്‌ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ലേഖ മേരി അറസ്റ്റില്‍....

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...

മലയാളി ഫാമിലി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷൻ്റെ 6-ാമത് ഓണാഘോഷം "പൊന്നോണ സംഗമം 2026"...

മദ്യപാനത്തിനിടെ തര്‍ക്കം; ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം: ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചവറ സ്വദേശി മുഹമ്മദ് ബിലാല്‍ ആണ്...

Related Articles

Popular Categories