Thursday, July 24, 2025
20.7 C
Bengaluru

ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബല്ലാപുര, കോലാർ എന്നീ 14 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനോടകം ബെംഗളൂരു ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ സാക്ഷിയായത് വമ്പൻ പ്രചാരണങ്ങൾക്കാണ്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെയുള്ളവരും മറുവശത്ത് കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ വമ്പന്മാരും സ്ഥാനാർഥികൾക്കായി വോട്ടുപിടിത്തതിന് സജീവമായിറങ്ങി. ഇക്കുറി ജെഡിഎസ് നേതാക്കൾ എൻഡിഎ ബാനറിൽ മത്സരിക്കുന്നതിനാൽ ഇവർക്ക് വേണ്ടിയും ബിജെപി നേതാക്കൾ കച്ചകെട്ടിയിറങ്ങി.
നേതാക്കളുടെ റോഡ് ഷോയിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങളും പൊറുതിമുട്ടി. ബിജെപി-ജെഡിഎസ് സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പലടിടങ്ങളിലും ഇക്കുറി സഹതാപതരംഗം അലയടിക്കാൻ സാധ്യതയുണ്ട്. ലവ് ജിഹാദ്, ജലക്ഷാമം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടു
പിടിക്കുന്നതെങ്കിൽ, മോദിയുടെ നയങ്ങളും, ബില്ലുകളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്. കർണാടക ഇക്കുറി സാക്ഷ്യം സഹിക്കുന്നത് ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള തുറന്ന പോരിനാണ്. ജെഡിഎസ് ബിജെപി ചേരിയിലേക്ക് വന്നതോടെ കർണാടകയിൽ ആര് വാഴും ആര് വീഴുമെന്നത് തീർത്തും സസ്പെൻസ് തന്നെയാകും.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം appeared first on News Bengaluru.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

WWE ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു

ന്യൂയോർക്ക്: WWE താരവും ഗുസ്തി ഇതിഹാസവുമായ ഹൾക്ക് ഹോഗൻ (71) അന്തരിച്ചു....

കേരളസമാജം മാഗഡി റോഡ് സോൺ നൃത്തമത്സരം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം, മാഗഡി റോഡ് സോൺ സംഘടിപ്പിച്ച നൃത്ത മത്സരം...

സ്കൂൾ സമയമാറ്റം; മതസംഘടനകളുമായി നാളെ സർക്കാർ ചർച്ച നടത്തും

തിരുവനന്തപുരം: സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മതസംഘടനകളുമായി സർക്കാർ വെള്ളിയാഴ്ച വൈകിട്ട് ചർച്ച...

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

തെരുവുനായ ആക്രമണം; ഇടുക്കി കരിമ്പനയില്‍ നാല് വയോധികര്‍ക്ക് കടിയേറ്റു

ഇടുക്കി: ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കരിമ്പന...

Topics

ബെംഗളൂരു-മൈസൂരു എക്സ്പ്രസ്‌വേ നവീകരണത്തിന് 712 കോടി രൂപ അനുവദിച്ച് കേന്ദ്രം

ബെംഗളൂരു: മൈസൂരു - ബെംഗളൂരു എക്സ്പ്രസ് വേ നവീകരണത്തിന് കേന്ദ്ര സർക്കാർ...

വയോധികനെ 2 മാസം ഡിജിറ്റൽ അറസ്റ്റിലാക്കി 83 ലക്ഷം രൂപ കവർന്നു

ബെംഗളൂരു: 78 വയസ്സുകാരനെ 2 മാസത്തോളം ഡിജിറ്റൽ അറസ്റ്റിലാക്കി 83.2 ലക്ഷം...

കെജി ഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസ്; 3 പ്രതികൾക്കു 7 വർഷം തടവു ശിക്ഷ

ബെംഗളൂരു: കെജിഹള്ളി പോലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 3 പ്രതികൾക്കൂടി കുറ്റക്കാരാണെന്ന് എൻഐഎ...

ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 4 ആനകളെ ജപ്പാനു കൈമാറുന്നു

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു 4 ആനകളെ ജപ്പാനിലെ...

നമ്മ മെട്രോ; നിരക്ക് വർധിപ്പിച്ചതോടെ കുറഞ്ഞ യാത്രക്കാർ തിരികെ എത്തിയതായി ബിഎംആർസി

ബെംഗളൂരു: നിരക്ക് വർധിപ്പിച്ചതോടെ ഇടിഞ്ഞ നമ്മ മെട്രോ യാത്രക്കാരുടെ എണ്ണം പഴയ...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ...

നാഗസന്ദ്രയിലെ ടോൾ പിരിവിനെതിരെ പൊതുതാൽപര്യ ഹർജി ; എൻഎച്ച്എഐയ്ക്കു നോട്ടീസയച്ച് ഹൈക്കോടതി

ബെംഗളൂരു: തുമക്കൂരു റോഡിലെ നാഗസന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരായ പൊതുതാൽപര്യ...

Related News

Popular Categories

You cannot copy content of this page