ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 4 ആനകളെ ജപ്പാനു കൈമാറുന്നു

ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ നിന്നു 4 ആനകളെ ജപ്പാനിലെ ഹിമേചി സെൻട്രൽ പാർക്ക് മൃഗശാലയ്ക്കു കൈമാറാൻ നടപടിക്രമങ്ങൾ പൂർത്തിയായി. സുരേഷ്(8), ഗൗരി(9), ശ്രുതി(7), തുളസി(5) എന്നീ ആനകളെയാണ് കൈമാറുന്നത്.

ആനകളുമായി ഖത്തർ എയർവേഴ്സിന്റെ ബി777-200എഫ് കാർഗോ വിമാനം ഇന്ന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നു യാത്ര തിരിക്കും. 20 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ നാളെ ജപ്പാനിലെത്തും. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ 8 ജീവനക്കാർ രണ്ടാഴ്ച ജപ്പാനിൽ തങ്ങി ആനകളെ പരിശീലിപ്പിക്കും.

ആനകൾക്കു പകരമായി 4 ചീറ്റപ്പുലികൾ, 4 ജാഗ്വാറുകൾ, 4 പൂമകൾ, 3 ചിമ്പാൻസികൾ, 8 കപ്പൂച്ചിൻ കുരങ്ങുകൾ എന്നിവയെ ബന്നാർഘട്ടയ്ക്കു ലഭിക്കും. 2021 മേയിൽ മൈസൂരു മൃഗശാലയിൽ നിന്നു 3 ആനകളെ ജപ്പാനിലെ തോയാഹാഷി മൃഗശാലയ്ക്കു കൈമാറിയിരുന്നു.

SUMMARY: Bannerghatta Biological Park to export 4 elephants to Japan.

Hot this week

പ്ലസ് വണ്‍ സീറ്റ് കൂട്ടി സര്‍ക്കാര്‍; അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി....

ഭട്കലില്‍ കക്ക വാരുന്നതിനിടെയുണ്ടായ അപകടം; മരണം 11 ആയി 

ബെംഗളൂരു: ഭട്കലില്‍ നദിയില്‍ കക്ക വാരാനിറങ്ങിയവര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ മരണം 11...

പത്തനംതിട്ടയിൽ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കുന്നന്താനം സ്വദേശി സാൻസി ജേക്കബ്...

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല; മൊഴി മാറ്റി അതിജീവിത

തിരുവനന്തപുരം: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയായ യുവതി മൊഴി...

അട്ടപ്പാടി മധു കൊലപാതക കേസ്; രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തം

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട...

കെഎൻഎസ്എസ് ഓഫീസ് ഉദ്ഘാടനം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ശേഷാദ്രിപുരത്തെ ബ്രിഗേഡ്...

കഥാ ശില്പശാലയും, സാഹിത്യ സംവാദവും

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല...

Related Articles

Popular Categories