സാങ്കൽപിക രാജ്യത്തിന്‍റെ പേരിൽ വ്യാജ എംബസി; ‘അംബാസഡർ’ പിടിയിൽ

ഡൽഹി: ‘വെസ്റ്റ് ആർക്ടിക്ക’ ഉൾപ്പെടെയുള്ള സാങ്കൽപിക രാജ്യങ്ങളുടെ പേരിൽ ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വ്യാജ എംബസി നടത്തിയിരുന്നയാൾ പിടിയിൽ. കഴിഞ്ഞ എട്ട് വര്‍ഷമായി അനധികൃത സ്ഥാപനം നടത്തിയിരുന്ന ഹർഷ് വർധൻ ജെയിനെയാണ് നോയിഡ എസ്‍ടിഎഫ് (സ്പെഷ്യൽ ടാസ്ക് ഫോഴ്സ്) അറസ്റ്റ് ചെയ്തത്.

ഗാസിയാബാദിലെ ആഡംബര ഇരുനില കെട്ടിടത്തിലാണ് ജെയിൻ വ്യാജ എംബസി നടത്തിയിരുന്നത്. ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർട്ടിക്ക (എച്ച് ഇ എച്ച്‌വി ജെയിൻ ഓണററി കോൺസൽ) എന്ന് എഴുതിയ ഒരു നെയിം പ്ലേറ്റും വ്യാജ എംബസിയുടെ മുന്നിൽ ഉണ്ടായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രാജ്യത്തിൻ്റെ പേരിലുള്ള പതാകയും ഇന്ത്യയുടെ ദേശിയ പതാകയും എംബസിയിൽ ഉയർത്തിയിരുന്നു. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടുന്നതിനായി രാഷ്ട്രപതി, പ്രധാനമന്ത്രി, മറ്റു പ്രമുഖർ എന്നിവർക്കൊപ്പം നിൽക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളും ജെയിൻ ഉപയോഗിച്ചിരുന്നു.

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതാണ് പ്രധാന കുറ്റം. ഹർഷവർധൻ പിടിയിലായതിന് പിന്നാലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ എംബസി കെട്ടിടവളപ്പിൽ പാർക്ക് ചെയ്തിരുന്ന വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകൾ എസ്.ടി. എഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ടു വർഷമായി പ്രവർത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ഓഫിസിൽനിന്ന് വ്യാ​ജ പാസ്പോർട്ടുകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസം മുൻപ്, വെസ്റ്റ് ആർക്ടിക്ക എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ, ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറലിന്റെ ഫോട്ടോകൾ എന്ന പേരിൽ ജെയിനിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നെന്നും എസ്ടിഎഫ് സംഘം പറയുന്നു.

യുഎസ് നാവിക ഉദ്യോ​ഗസ്ഥനായ ട്രാവിസ് മക്ഹെൻ്റി 2001ൽ സ്ഥാപിച്ചതായി പറയുന്ന സാങ്കൽപിക രാജ്യമാണ് വെസ്റ്റ് ആർക്ടിക്ക. അന്റാര്‍ട്ടിക്കയില്‍ സ്ഥിതിചെയ്യുന്ന ‘വെസ്റ്റ്ആര്‍ക്ടിക’ 620,000 ചതുരശ്ര മൈല്‍ വിസ്തീര്‍ണവും 2356 പൗരന്മാരുമുള്ള രാജ്യമാണെന്നാണ് അവകാശവാദം.
SUMMARY: Fake embassy in the name of a fictional country; ‘ambassador’ arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

ഇടപെടലുകൾ ഫലം കണ്ടു; രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ. കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസില്‍ രണ്ടു പേര്‍ കൂടി...

Related Articles

Popular Categories