ഇപിഎഫ് വേതനപരിധി 25,000 രൂപയാക്കാൻ ധനമന്ത്രാലയത്തിന്റെ അനുമതി

ഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയുടെ വേതനപരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി ഉയർത്താൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നല്‍കി. പത്തുവർഷത്തിലേറെയായി മാറ്റമില്ലാതെ തുടരുന്ന പരിധി വർധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ജീവനക്കാർക്ക് ഇപിഎഫ്, എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്) എന്നിവയുടെ ആനുകൂല്യം ലഭിക്കും.

നിലവില്‍ അടിസ്ഥാന ശമ്പളം പ്രതിമാസം 15,000 രൂപ വരെയുള്ള ജീവനക്കാരാണ് നിർബന്ധിതമായി പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നത്. പുതിയ നിർദേശം നടപ്പായാല്‍ 25,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരും പദ്ധതിയില്‍ ഉള്‍പ്പെടും.

എന്നാല്‍ തീരുമാനം പ്രാബല്യത്തില്‍ വരാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കൂടി ആവശ്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമായിരിക്കും പ്രാബല്യ തീയതി പ്രഖ്യാപിക്കുക. വേതനപരിധി ഉയരുന്നതോടെ ജീവനക്കാരന്റെയും തൊഴിലുടമയുടെയും ഇപിഎഫ് സംഭാവനയും വർധിക്കും. നിലവില്‍ ഇരുവരും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് സംഭാവന ചെയ്യുന്നത്.

തൊഴിലുടമയുടെ വിഹിതത്തില്‍ 8.33 ശതമാനം എംപ്ലോയീസ് പെൻഷൻ സ്കീമിലേക്കാണ് മാറ്റിവെക്കുന്നത്. പുതിയ പരിധി പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ ജീവനക്കാരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിവരുന്നതിനാല്‍ കമ്പനികളുടെ പേറോള്‍ ചെലവും സർക്കാർ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതവും വർധിക്കുമെന്നാണ് വിലയിരുത്തല്‍.

SUMMARY: Finance Ministry approves raising EPF wage ceiling to ₹25,000.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

‘സുഡാനി ഫ്രം നൈജീരിയ’ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ...

കയ്യിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

പത്തനംതിട്ട: തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കില്‍ കൈയിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ...

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

കലഞ്ഞൂർ: പത്തനംതിട്ട കലഞ്ഞൂരിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി. കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട...

പോലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത...

മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

Related Articles

Popular Categories