ഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ റെസിഡന്‍ഷ്യല്‍ റെസ്ലിംഗ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംങിനെ ഡല്‍ഹി കോടതി വെറുതെവിട്ടു. ബ്രിജ് ഭൂഷനെതിരെ ഉന്നയിക്കപ്പെട്ട കുറ്റങ്ങള്‍ സംശയരഹിതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇയാളെ വെറുതെവിട്ടത്.
കേസില്‍ ബ്രിജ് ഭൂഷനൊപ്പം പ്രതിയായിരുന്ന റെസ്ലിംഗ് ഫെഡറേഷന്‍ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി കുറ്റവിമുക്തനാക്കി. ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികപീഡന ആരോപണം ഉന്നയിച്ചത്. തുടക്കത്തില്‍ കേസെടുക്കാൻ തയ്യാറാകാതിരുന്ന ഡല്‍ഹി പോലീസ് 2023ല്‍ രാജ്യത്തെ പ്രമുഖ ഗുസ്തി താരങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് കേസെടുത്തത്.
ഡബ്ല്യു എഫ്‌ഐമുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെ പ്രേരണാകുറ്റവും ചുമത്തിയിരുന്നു. കേസില്‍ മുമ്പ് ഇരുവർക്കും ജാമ്യം ലഭിച്ചിരുന്നു. 2016 നും 2019 നും ഇടയില്‍ ഗുസ്തി ഫെഡറേഷൻ ഓഫീസിലും ഔദ്യോഗിക വസതിയിലും വിദേശത്തുംവച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്നായിരുന്നു പരാതി. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. വാദങ്ങള്‍ പൂർത്തിയായതിനെ തുടർന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.
SUMMARY: Case of sexual harassment of wrestlers: Court acquits Brij Bhushan
















