ആകാംക്ഷയുണർത്തി വിസ്‌മയ മോഹൻലാലിന്റെ ‘തുടക്കം’ സിനിമയുടെ ട്രെയിലർ 

കൊച്ചി: വിസ്മയ മോഹൻലാൽ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്ന തുടക്കം വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടൻ മോഹൻലാൽ നിർവഹിച്ചു. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്ലറില്‍ വിസ്മയയ്ക്കൊപ്പം മോഹന്‍ലാലും എത്തുന്നുണ്ട്. ഒരു മികച്ച ത്രില്ലർ ചിത്രമായിരിക്കും തുടക്കം എന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലർ നൽകുന്ന സൂചനകൾ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. ഏഴാം തീയതിയാണ് ചിത്രത്തിന്‍റെ റിലീസ്.

തുടക്കം തന്റെ സ്വപ്ന സാക്ഷാത്ക്കാരമെന്ന് വിസ്മയ പറഞ്ഞു. തുടക്കത്തെ കുറിച്ചുള്ള പ്രതീക്ഷകൾ മോഹൻലാലും സുചിത്ര മോഹൻലാലും പങ്കുവെച്ചു. സിനിമയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സുചിത്ര മോഹൻലാൽ നന്ദി പറഞ്ഞു.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും മോഹൻലാലിന്റെ സാന്നിധ്യമുണ്ടായിരുന്നു

2018 എന്ന വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ഫാമിലി ട്രിപ്പ്‌ പോയപോലെ ആയിരുന്നു ചിത്രീകരണമെന്നും ദൈവം തനിക്ക് വേണ്ടി കാത്തുവെച്ചതാണ് തുടക്കമെന്നും ജൂഡ് പറഞ്ഞു. നിർമാതാവ് ആന്റണി പെരുമ്പാവൂർ, സായ് കുമാർ, ബോബി കുര്യൻ, മനോജ്‌ കെ ജയൻ തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

സിനിമയുടെ പോസ്റ്ററുകളും കെ.എസ്. ചിത്ര ആലപിച്ച ‘തളിരോമലേ’ എന്ന ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് .കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
SUMMARY:The makers of Vismaya Mohanlal’s ‘Thutaake’ movie have released the trailer, creating excitement.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇടുക്കിയില്‍ കനത്ത മഴ: വട്ടവടയില്‍ വീട് തകര്‍ന്ന് വൈദ്യുതാഘാതമേറ്റ് രണ്ടു മരണം

ഇടുക്കി: വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. കൊട്ടക്കമ്പൂർ...

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഉറപ്പിച്ച്‌ ചരിത്രനേട്ടവുമായി സുചിക തരിയാല്‍

നഗോയ: എഷ്യൻ ഗെയിംസിലെ മിക്സഡ് മാർഷ്യല്‍ ആർട്സ് 69 കിലോഗ്രാം മത്സരത്തില്‍...

പാല്‍ക്കുളംമേട് വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

തൊടുപുഴ: പാല്‍ക്കുളംമേടിനു സമീപം ആല്‍പ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തു...

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

Related Articles

Popular Categories