ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസ്: വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തമന്ന

ചെന്നൈ: ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന വാർത്തകള്‍ വ്യാജമാണെന്ന് നടി തമന്ന. തനിക്കെതിരെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തമന്ന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പില്‍ തമന്നയെയും കാജല്‍ അഗർവാളിനെയും പുതുച്ചേരി പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്നത്.

“ക്രിപ്‌റ്റോ കറൻസി ഇടപാടുകളില്‍ എനിക്ക് പങ്കുണ്ടെന്ന് ആരോപിച്ച്‌ കിംവദന്തികള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിലെ എന്റെ സുഹൃത്തുക്കളോട് ഇത്തരം തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ റിപ്പോർട്ടുകള്‍ പ്രചരിപ്പിക്കരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഇത് സംബന്ധിച്ച്‌ നിയമനടപടി അടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച്‌ പരിശോധന നടത്തുകയാണെന്നും” തമന്ന പ്രസ്താവനയിലൂടെ അറിയിച്ചു.

കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടിമാരെ ചോദ്യം ചെയ്യുക. പുതുച്ചേരിയില്‍ നിന്നുള്ള 10 പേരില്‍ നിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചത്.

2022ല്‍ നടി തമന്ന ഉള്‍പ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെ അണിനിരത്തിയായിരുന്നു കമ്പനിയുടെ തുടക്കം. 3 മാസത്തിന് ശേഷം നടി കാജല്‍ അഗർവാള്‍ ചെന്നൈയിലെ മഹാബലിപുരത്തെ നക്ഷത്ര ഹോട്ടലില്‍ കമ്പനിയുടെ പരിപാടിയില്‍ പങ്കെടുത്ത് 100 പേർക്കു കാറുകള്‍ സമ്മാനമായി നല്‍കി. മുംബൈയില്‍ നടന്ന പരിപാടിയിലും അവർ പങ്കെടുത്തതായി പോലീസ് പറയുന്നു. ഇരുവർക്കും കമ്ബനിയില്‍ പങ്കാളിത്തമുണ്ടോയെന്ന സംശയത്തെ തുടർന്നാണു പോലീസ് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

TAGS : LATEST NEWS
SUMMARY : Cryptocurrency fraud case: Tamanna says action will be taken against those spreading fake news

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ രാജേഷിന്റെ...

അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍

കണ്ണൂർ: ഒളിവിൽ പോകാനായി അർജുൻ ആയങ്കി ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ....

വീട്ടിനകത്ത് മധ്യവയസ്കയുടെ അസ്ഥികൂടം കണ്ടെത്തി; ഒരു വര്‍ഷത്തോളം പഴക്കമുള്ളതായി സംശയം

ബെംഗളൂരു: നഗരത്തിലെ ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹവാനൂർ ലേഔട്ടില്‍ വീട്ടിനകത്ത്...

കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ ദാരുണമായി കൊല്ലപ്പെട്ടു. കോന്നി...

ബെംഗളൂരുവിലെ കേരള ആര്‍ടിസി ബസപകടം: പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരം

ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട്...

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം

ബെംഗളൂരു: പുലർച്ചെ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. നഗരത്തില്‍...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്  

‌‌തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ഒഡീഷക്കും മുകളിലായി ന്യൂനമർദം...

കണ്ണൂര്‍ സിആര്‍പിഎഫ് ക്യാമ്പില്‍ ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിൽ ജവാനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം...

Related Articles

Popular Categories