ഗില്ലൻബാരി സിൻഡ്രോം; സംസ്ഥാനത്ത് ആദ്യമരണം

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. കേരളത്തില്‍ ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ആദ്യ മരണമാണിതെന്ന് സൂചന. എന്നാല്‍ ആരോഗ്യ വകുപ്പ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മഹാരാഷ്ട്രയില്‍ ഒട്ടേറെപ്പേർക്ക് രോഗം ബാധിച്ചതിനെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 1 ന് കാലിന് ശക്തിക്ഷയം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജോയിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. 3 ന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗില്ലൻ ബാരി സിൻഡ്രോം സ്ഥിരീകരിച്ചത്. ചികിത്സ തുടർന്നെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായില്ല.

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കാംപിലോബാക്ടര്‍ ജെജുനി എന്ന ബാക്ടീരിയയാണ് രോഗം പടര്‍ത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഈ ബാക്ടീരിയ ശരീരത്തിലെത്തുന്നത്.

TAGS : LATEST NEWS
SUMMARY : Gillanbarry Syndrome; First death in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭോഗാപുരം ഗ്രീൻഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

അമരാവതി : ആന്ധ്രപ്രദേശിലെ വിസിയനഗരം ജില്ലയില്‍ വിശാഖപട്ടണത്തിന് സമീപം 5,000 കോടി...

മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി....

പൂഞ്ഞാറിലെ ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായിരുന്ന...

കനത്ത മഴ; ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മംഗലംഡാമിൻ്റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലംഡാമിൻ്റെ...

കേരളസമാജം തുമകൂരു ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കേരളസമാജം തുമകൂരു ഓണാഘോഷത്തോടെ അനുബന്ധിച്ച് ഈ മാസം 24,25 ദിവസങ്ങളിൽ...

കശ്മീരില്‍ ഭീകരാക്രമണം; ഛത്തീസ്ഗഡ് സ്വദേശികളായ രണ്ട് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ദക്ഷിണ കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ഛത്തീസ്ഗഡ് സ്വദേശിയും...

കനത്ത മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണം, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ നിയന്ത്രണം...

സുരഭിലം സർഗസംഗമം–2026 ബ്രോഷര്‍ പ്രകാശനം

ബെംഗളൂരു: ഓഗസ്റ്റ് 16-ന് ഇന്ദിരാനഗറിലെ കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന സുരഭിലം ഗ്ലോബലിന്റെ...

Related Articles

Popular Categories