Monday, December 29, 2025
25.4 C
Bengaluru

ഞങ്ങള്‍ പോകുന്നു; ജീവിതം അവസാനിപ്പിക്കുന്നുവെന്ന് ബന്ധുക്കളെ വിളിച്ചറിയിച്ച ശേഷം മൂന്നംഗ കുടുംബം ജീവനൊടുക്കി

നെയ്യാറ്റിൻകരയില്‍ അമ്മയും അച്ഛനും മകനും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിൻകര തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകൻ അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമായത് എന്നാണ് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം.

കുടുംബസമേതം ജീവനൊടുക്കാൻ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ അറിയിച്ചതിനെ തുടർന്ന് നഗരസഭ കൗണ്‍സിലർ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തി. കൗണ്‍സിലറെത്തിയപ്പോള്‍ വീടിനുപുറത്തുവെച്ച്‌ കുപ്പിയില്‍ കരുതിയ വിഷം കുടിക്കാൻ ശ്രമിക്കുന്ന മണിലാലിനെയാണ് കണ്ടത്.

ഉടനെ തന്നെ കുപ്പി തട്ടിക്കളഞ്ഞശേഷം മഹേഷ് വീടിനകത്തുകയറി നോക്കിയപ്പോഴാണ് സ്മിതയെയും മകനെയും അടുത്തടുത്ത മുറികളില്‍ അവശനിലയില്‍ കണ്ടത്. ഈ സമയത്ത് മണിലാലും വിഷം കഴിക്കുകയായിരുന്നു. ഉടനെ മൂവരെയും ആശൂപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തിരുമല സ്വദേശിയായ മണിലാലും കുടുംബവും മൂന്നുവർഷമായി കൂട്ടപ്പന ക്ഷേത്രത്തിനു സമീപം വാടകവീട്ടിലാണ് താമസിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മണിലാല്‍. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ തുണിക്കടയിലെ ജീവനക്കാരിയാണ്. മകൻ അഭിലാല്‍ എൻജിനിയറിങ് പഠനം കഴിഞ്ഞുനില്‍ക്കുകയായിരുന്നു.
<BR>
TAGS: KERALA NEWS
KEYWORDS: A family of three committed suicide

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്; നടന്‍ ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ ചോദ്യം...

കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ...

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്...

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520...

Topics

യെലഹങ്ക പുനരധിവാസം; ലീഗ് നേതൃസംഘത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉറപ്പ്

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ ഇരുനൂറോളം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതുമായി ബന്ധപ്പെട്ട...

ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങള്‍ കർശന നിയന്ത്രണങ്ങളോടെ

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ നടപടികളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി ബെംഗളൂരുവിലെ...

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ...

ബെംഗളൂരുവിലെ കുടിയൊഴിപ്പിക്കല്‍; കോഗിലു കോളനി  രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു

ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം...

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; പ്രകാശ് രാജ് ബ്രാൻഡ് അംബാസഡർ

ബെംഗളൂരു: 17-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി...

ക്രിസ്മസ് അവധി; ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും...

Related News

Popular Categories

You cannot copy content of this page