തടവുകാര്‍ക്ക് ആശുപത്രി സേവനം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന തടവുകാർക്ക് കൃത്യമായി ആശുപത്രി സേവനം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജയിലില്‍ ട്രെയിനേജ് ജോലി എടുത്തിരുന്ന ഒരു തടവ്കാരന് ദേഹം മുഴുവൻ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ചികിത്സ അനുവദിക്കാതിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന സഹതടവുകാരനെതിരെ നല്‍കിയ പരാതിയിലാണ് നടപടി.

പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നല്‍കിയത്. അതേസമയം, പരാതി നല്‍കിയ തടവുകാരനടക്കം എല്ലാവർക്കും ആവശ്യമുള്ളപ്പോള്‍ ഡോക്ടറെ കാണാനും, സേവനം നല്‍കാനും അവസരം നല്‍കാറുണ്ടെന്ന് സെൻട്രല്‍ ജയില്‍ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. ഇത്തരം പ്രവർത്തികള്‍ ആവർത്തിക്കരുതെന്നും, പരാതികള്‍ ഉയരരുതെന്നും കമ്മീഷൻ അറിയിച്ചു.

TAGS : HUMAN RIGHTS COMMISSION
SUMMARY : Hospital services should be ensured for prisoners: Human Rights Commission

LEAVE A REPLY

Please enter your comment!
Please enter your name here