നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച മലിനജലം എത്തിച്ചുനൽകുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രതിദിനം 10 എംഎൽഡി ശുദ്ധീകരിച്ച വെള്ളം നൽകാൻ സാധിക്കുമെന്ന് ബോർഡ്‌ അറിയിച്ചു. സുസ്ഥിര ജല ഉപയോഗ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

ബോർഡ്‌ ചെയർമാൻ വി. രാം പ്രസാദ് മനോഹറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജലത്തിൻ്റെ അളവ് സംബന്ധിച്ച് വിശദ റിപ്പോർട്ട് നൽകാൻ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) പ്രതിനിധികളോട് ബോർഡ്‌ ചെയർമാൻ ആവശ്യപ്പെട്ടു.

നഗരത്തിലെ ജലക്ഷാമം നിർമാണ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു പരിഹാരമാണ് ബിഡബ്ല്യൂഎസ്എസ്ബിയുടെ തീരുമാനമെന്ന് ക്രെഡായ് ബെംഗളൂരു പ്രസിഡൻ്റ് അമർ മൈസൂരു പറഞ്ഞു.

The post നിർമ്മാണ പദ്ധതികൾക്ക് ശുദ്ധീകരിച്ച ജലം ലഭ്യമാക്കുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി appeared first on News Bengaluru.

LEAVE A REPLY

Please enter your comment!
Please enter your name here