ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി ജയിലിൽ നിന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്. ഏഴ് മാസത്തിന് ശേഷമാണ് ജയിൽ മോചിതനായത്.

2023 ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായത്. മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി, നൂറിലേറെ പേര്‍ രോഹിണി ജയിലിന് പുറത്ത് സ്വീകരിക്കാനായി ഒത്തുകൂടി. പുറത്തിറങ്ങിയ പ്രബീറിനെ മുദ്രാവാക്യം വിളികളോടെ പൂമാലകള്‍ ഇട്ട് സ്വീകരിച്ചു.

പ്രബീർ പുരകായസ്തയെ വിട്ടയക്കാൻ കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. യു.എ.പി.എ കേസിൽ ഡൽഹി പോലീസിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി, അറസ്റ്റും റിമാൻഡും അസാധുവാക്കി.

സാങ്കേതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.ആര്‍.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വിധിച്ചത്. റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് പ്രബീറിനോ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. അറസ്റ്റ് നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് വിട്ടയക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ മോചനത്തിനായുള്ള വ്യവസ്ഥകൾ വിചാരണക്കോടതിക്ക് നിശ്ചയിക്കാമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രബീർ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം തനിക്ക് നൽകിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം. ചൈനീസ് ഫണ്ട് സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമസ്ഥാപനമായ ന്യൂസ് ക്ളിക്കിൽ കയറി റെയിഡ് നടത്തിയ ശേഷം ഡല്‍ഹി പോലീസ് എഡിറ്ററെയും സഇഒ അമിത് ചക്രവർത്തിയേയും അറസ്റ്റു ചെയ്തത്

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും...

അടുത്ത മൂന്ന് ദിവസവും മഴ തുടരും; കർണാടകയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് ഇന്ത്യൻ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

Related Articles

Popular Categories