പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. തേക്കുവട്ട ഭാഗത്തുനിന്ന് കാട്ടാന വരുന്നുണ്ടെന്ന് വനപാലകർ മുന്നറിയിപ്പ് നല്‍കിയിട്ടും ഇവർ പുഴയില്‍നിന്ന് കയറാൻ തയാറാകാതിരുന്നതാണ് അപകടത്തിന് കാരണമായത്.
ഉടൻ തന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടാനസാന്നിധ്യമുള്ളതിനാല് വിനോദസഞ്ചാരികളും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിർദേശങ്ങള്‍ നിലനില്‍ക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
SUMMARY: Wild elephant attack in Attappadi; critically injured woman dies















