പ്രവാസി മലയാളി സമൂഹത്തിന്റെ സംസ്കാരവും സഹോദര്യബോധവും നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായകപങ്ക്-ഡോ. എസ്. സോമനാഥ്

ബെംഗളൂരു: കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തിന്റെ സംസ്കാരവും പാരമ്പര്യവും സഹോദര്യബോധവും ജീവിതശൈലിയും നല്ല രീതിയിൽ നിലനിർത്തുന്നതിൽ മലയാളി സംഘടനകൾക്ക് നിർണായക പങ്കുണ്ടെന്ന് മുൻ ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ്. നായർ സേവാ സംഘ് കർണാടക സംഘടിപ്പിച്ച സാംസ്കാരിക-സാമൂഹിക സംഗമം ‘സ്നേഹസംഗമം 2026’ വസന്തനഗറിലെ ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ തനതായ സംസ്കാരവും പാരമ്പര്യവും മൂല്യങ്ങളും കേരളത്തിന് പുറത്തും സംരക്ഷിക്കുകയും പുതുതലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നതിനായി മലയാളി സംഘടനകൾ കൂടുതൽ സജീവമായി പ്രവർത്തിക്കണം. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ള മലയാളി സംഘടനകൾ സമൂഹത്തിലെ ഐക്യവും സൗഹൃദവും സഹോദര്യവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ചെയർമാൻ ആർ. ഹരീഷ്‌കുമാർ അധ്യക്ഷനായി. കർണാടകയിലെ വിവിധ കരയോഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

തിരുവാതിര മത്സരവും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി. ‘സിത്താനി ഭജൻസ്’ അവതരിപ്പിച്ച ഭജൻ സന്ധ്യയുമുണ്ടായി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. എസ്. ശിവപ്രസാദ്, ബിനോയ് എസ്. നായർ, പി.എം. ശശീന്ദ്രൻ, പി.കെ. മുരളീധരൻ, വിജയൻ തോന്നുർ, എൻ. വിജയകുമാർ, റെജികുമാർ, ബിജു പി. നായർ, പി. സുനിൽകുമാർ, ആർ. വിജയൻനായർ, പ്രസീദ് കുമാർ, പി. കൃഷ്ണകുമാർ, കെ.ബി. മുകുന്ദൻ എന്നിവർ നേതൃത്വം നൽകി.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ 47കാരന് ദാരുണാന്ത്യം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഇടുക്കി...

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ബെംഗളൂരു: കർണാടകയിൽ പിടികൂടിയ വ്യാജ മരുന്ന് ശൃംഖലയുടെ വ്യാപ്തി കൂടുതൽ വലുതാണെന്ന്...

അടുത്ത മൂന്ന് ദിവസവും മഴ തുടരും; കർണാടകയിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസവും മഴ തുടരാൻ സാധ്യതയെന്ന് ഇന്ത്യൻ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

Related Articles

Popular Categories