തീർഥാടകരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു; കാറിന് തീയിട്ട് ജനക്കൂട്ടം

സര്‍ബകാന്ത: ഗുജറാത്തിലെ ഹിമ്മത്‌നഗറില്‍ അമിതവേഗതയില്‍ വന്ന സ്‌കോര്‍പിയോ കാര്‍ തീര്‍ത്ഥാടക സംഘത്തിനിടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ ജനം വാഹനം കത്തിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദോൽഗഢ്-പാടിയ ഹൈവേ ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. പ്രശസ്തമായ അംബാജി ക്ഷേത്രത്തിലേക്ക് കാൽനടയായി പോവുകയായിരുന്ന ഭക്തരുടെ കൂട്ടത്തിലേക്കാണ് അമിതവേഗതയിലെത്തിയ പുതിയ സ്‌കോർപിയോ എൻ കാർ പാഞ്ഞുകയറിയത്.

അപകടമുണ്ടാക്കിയ ശേഷം ഡ്രൈവർ വാഹനം നിർത്താതെ ഓടിച്ചുപോകാൻ ശ്രമിച്ചു. എന്നാൽ സമീപത്തുണ്ടായിരുന്ന നാട്ടുകാരും തീർഥാടകരും ചേർന്ന് വാഹനം തടഞ്ഞു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം വടികൾ ഉപയോഗിച്ച് കാറിന്റെ ചില്ലുകളും ബോണറ്റും തല്ലിത്തകർക്കുകയും ഹൈവേയിൽ വെച്ച് കാറിന് തീയിടുകയും ചെയ്തു.

ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. വാഹനത്തിനുള്ളിൽ നിന്ന് കാലിയായ മദ്യക്കുപ്പി കണ്ടെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ഗുജറാത്തിലാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: One person died after a car plowed into a group of pilgrims; the crowd set the car on fire.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

40 കോടി രൂപ ചെലവഴിച്ച ബിഎംടിസി ഡിജിറ്റൽ ബോർഡുകൾ തകരാറിൽ; യാത്രക്കാർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങൾ

ബെംഗളൂരു: യാത്രക്കാർക്ക് ബസുകളുടെ നമ്പർ, റൂട്ട്, ലക്ഷ്യസ്ഥാനം, എത്തിച്ചേരുന്ന ഏകദേശ സമയം...

അഫ്ഗാനിൽ പാക് വ്യോമാക്രമണം: 28 മരണം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടതായി അവകാശവാദം. കിഴക്കൻ...

യെലഹങ്ക ബെല്ലഹള്ളിയിൽ 75 കോടി രൂപയുടെ സർക്കാർ ആശുപത്രി; സൂപ്പർ സ്പെഷ്യാലിറ്റിയാക്കാനും പദ്ധതി

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ആരോഗ്യസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി യെലഹങ്ക താലൂക്കിലെ ബെല്ലഹള്ളിയിൽ...

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ന്ന് സ​മ്മാ​നി​ക്കും

ഗു​ജ​റാ​ത്ത്: ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ബ​ഹു​മ​തി​യാ​യ 72-ാമ​ത് ദേ​ശീ​യ...

ബെംഗളൂരുവിൽ പാർക്കിങ് നിയമലംഘനങ്ങൾ കുതിച്ചുയരുന്നു; എട്ട് മാസത്തിൽ 10.99 ലക്ഷം കേസുകൾ

ബെംഗളൂരു: നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി ശക്തമാക്കിയിട്ടും നിയമലംഘനങ്ങൾ കുറയുന്നില്ല. 2026...

വാതിൽ അടയ്‌ക്കാത്ത ബസിൽനിന്ന് തെറിച്ചുവീണ്‌ യുവതി മരിച്ചു; ബസ് ഡ്രൈവർക്കെതിരെ കേസ്

കൊച്ചി: ഓടുന്ന ബസിൽനിന്ന്‌ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം.കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ...

ഇസ്ലാഹി സെന്റർ ബിടിഎം ഫാമിലി മീറ്റ്

ബെംഗളൂരു: ബെംഗളൂരു ഇസ്ലാഹി സെന്റർ ബിടിഎം ലേയൗട്ടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാമിലി...

കുശാൽനഗർ–മടിക്കേരി പാതയിൽ വാഹനാപകടം; മൂന്ന് പേർ മരിച്ചു, ഏഴ് പേർക്ക് പരുക്ക്

ബെംഗളൂരു: കുശാൽനഗർ–മടിക്കേരി ദേശീയപാതയിൽ ആനെകാട് സമീപം കാർ, ബൈക്ക്, പിക്കപ്പ് വാഹനം...

Related Articles

Popular Categories