ബംഗാളില്‍ ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു

കൊൽക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി നേതാവും സിറ്റിങ് എംപിയുമായ കുനാർ ഹെംബ്രാം പാർട്ടി വിട്ട് ഭരണകക്ഷിയായ തൃണമൂലിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ജാർഗ്രാം സീറ്റിൽ നിന്നുള്ള നേതാവാണ് കുനാർ. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുത്ത റാലിയിലാണ് കുനാര്‍ തൃണമൂലിന്റെ ഭാഗമായത്. കുനാറിനെ അഭിഷേക് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

”ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല” തൃണമൂൽ കോൺഗ്രസ്  റാലിയിൽ പങ്കെടുക്കവേ കുനാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബങ്കുര ജില്ലയിലെ ബിഷ്ണുപുരിലെ റാലിയിൽ പങ്കെടുക്കവേയാണ് കുനാർ ഹെംബ്രാം ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് മോദി ഞായറാഴ്ച ബംഗാളിലെത്തിയത്.

ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് ആറാം ഘട്ടമായ മെയ് 25നാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം കുനാർ ബിജെപിയിൽ നിന്നോ ലോക്സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. ഇത്തവണ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിജിത് ദീപ്കെ കസ്റ്റഡിയിൽ; പോലീസ് വിമാനത്തിൽ കയറി തടവിലാക്കി

ന്യൂഡൽഹി: പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാ‌ർട്ടി സ്ഥാപകൻ അഭിജിത്...

കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു തെറിച്ചു വീണ യുവതി ലോറികയറി മരിച്ചു

ഇടുക്കി: കാറിനു പിന്നില്‍ ഇടിച്ച ബൈക്കില്‍ നിന്നു താഴെ വീണ യുവതി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് കേരളത്തില്‍ 22 കാരറ്റ്...

മുത്തങ്ങ സമരം; പോലീസ് മര്‍ദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മർദനമേറ്റ കെ.കെ സുരേന്ദ്രന് 12.5 ലക്ഷം...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  മഴശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ബയോകോണിന്റെ മാതൃക; പൊതുഗതാഗതം തിരഞ്ഞെടുത്തത് 1,500-ലേറെ ജീവനക്കാർ

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ബയോകോണിലെ 1,500-ലധികം...

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ മത്സരത്തിൽ ബെംഗളൂരു ഡൽഹിക്കെതിരെ

ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026–27 സീസണിന് ഇന്ന് തുടക്കമാകുന്നു. ഉദ്ഘാടന...

Related Articles

Popular Categories