മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു

0
76

കോട്ടയം: മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തില്‍ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടില്‍ അമല്‍ (29) ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയില്‍ കമുക് ഒടിഞ്ഞു അമലിന്‍റെ ശരീരത്തില്‍ പതിക്കുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

TAGS : LATEST NEWS
SUMMARY : Young man dies after falling from a tree while cutting a tree

LEAVE A REPLY

Please enter your comment!
Please enter your name here