മുഡ; സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബെംഗളൂരു: മുഡ അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യ ഹർജി നൽകിയിരിക്കുന്നത്. അതേസമയം മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ വാദം.

2013 -18ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ ഭൂമി കൈമാറ്റം നടത്തിയതിന്റെ തെളിവ് സാമൂഹ്യപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണ അടുത്തിടെ കോടതിക്ക് കൈമാറിയിരുന്നു. കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഗവർണർ രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും അയച്ചിട്ടുണ്ട്.

ഇതിനിടെ കേസില്‍ സിദ്ധരാമയ്യക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിക്കുമെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചു. പ്രോസിക്യൂഷന്‍ അനുമതി നിയപരമായി നിലനില്‍ക്കുന്നതല്ലെന്നതാണ് സിദ്ധരാമയ്യയുടെ അഭിഭാഷകന്റെ വാദം. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ സാമൂഹ്യപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് അനുമതി നല്‍കിയത്.

TAGS: MUDA SCAM | SIDDARAMIAH
SUMMARY: Karnataka HC to hear plea by siddaramiah on muda scam

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളിക്ക് നാലര ലക്ഷത്തിലേറെ രൂപ നഷ്ടമായി

ബെംഗളൂരു: രാജസ്ഥാനിലെ മാർബിൾ വ്യാപാരികളാണെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുസംഘം ഓൺലൈൻ വഴി മലയാളിയില്‍...

സൗദിയിൽ ഹൂതികളുടെ മിസൈൽ ആക്രമണം; നിരവധി പേർക്ക് പരുക്ക്

റി​യാ​ദ്: സൗദിയില്‍ ഹൂതി ആക്രമണം. 11 പേര്‍ക്ക് പരുക്കേറ്റു. ഏഴ് സൗദി...

ഹെബ്ബാൾ ടണൽ പദ്ധതി: സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി; റിപ്പോർട്ട് ഹാജരാക്കിയില്ലെങ്കിൽ പദ്ധതിക്ക് സ്റ്റേ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹെബ്ബാൾ–സിൽക്ക് ബോർഡ്...

അതിശക്തമായ മഴ തുടരും; എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്...

ഓണക്കാലയാത്രയ്ക്ക് ആശ്വാസം; കേരളത്തിലേക്കുള്ള 8 സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് സെപ്റ്റംബർ അവസാനം വരെ നീട്ടി

ബെംഗളൂരു: ഓണക്കാല യാത്രതിരക്കിന് ആശ്വാസമായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള 8 സ്പെഷ്യൽ...

കണ്ണൂരിലും അവധി, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: മഴ വീണ്ടും തീവ്രമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

ഗംഗാ രാജവംശത്തിന്റെ പൈതൃകം പൂക്കളിൽ പുനരാവിഷ്‌കരിച്ച് ലാൽബാഗ് പുഷ്പമേള

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിവരുന്ന പുഷ്പമേളക്ക് തുടക്കമായി....

ബെംഗളൂരുവിൽ ലാൽബാഗ് മാതൃകയിൽ മൂന്ന് പുതിയ ബൊട്ടാണിക്കൽ ഗാർഡനുകൾ; കേന്ദ്രത്തിന്റെ അനുമതി തേടി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഹരിതമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ലാൽബാഗ് മാതൃകയിൽ മൂന്ന്...

Related Articles

Popular Categories