Thursday, January 22, 2026
20.6 C
Bengaluru

മധ്യപ്രദേശിൽ 10 മാവോയിസ്റ്റുകൾ കീഴടങ്ങി; കീഴടങ്ങിയവരിൽ 4 സ്ത്രീകളും

ബാലാഘട്ട്: മധ്യപ്രദേശില്‍ നക്സല്‍ വിരുദ്ധ പോരാട്ടത്തില്‍ സുപ്രധാന വഴിത്തിരിവ്. ബാലഘട്ട് ജില്ലയില്‍ 10 മാവോയിസ്റ്റുകളാണ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. രണ്ട് എ.കെ. 47 ഉള്‍പ്പെടെയുള്ള വൻ ആയുധശേഖരവും ഇവർ സേനയ്ക്ക് കൈമാറി. ബാലഘട്ടില്‍ ഒരു വനിതാ മാവോയിസ്റ്റ് കീഴടങ്ങി ഒരു മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം.

കീഴടങ്ങിയവരില്‍ മോസ്റ്റ് വാണ്ടഡ് കമാൻഡർമാരില്‍ ഒരാളായ സുരേന്ദർ എന്ന കബീർ ഉള്‍പ്പെടുന്നു. 77 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കബീർ ആയിരുന്നു ഈ സംഘത്തിലെ പ്രധാനി. ശനിയാഴ്ച രാത്രി വൈകി നടന്ന ഈ കീഴടങ്ങലോടെ, ബാലഘട്ട്-മാണ്ഡ്‌ല മേഖലയില്‍ പ്രവർത്തിച്ചിരുന്ന എല്ലാ ഉന്നത മാവോയിസ്റ്റ് നേതാക്കളും ആയുധം താഴെ വെച്ചതായി സുരക്ഷാ സേന അവകാശപ്പെട്ടു.

കബീർ ഒരു പ്രത്യേക മേഖലാ കമ്മിറ്റി അംഗമായിരുന്നു. കീഴടങ്ങിയ മറ്റൊരു ഉന്നത അംഗം ഡിവിഷണല്‍ കമ്മിറ്റി അംഗമായ രാകേഷ് ഹോഡിയാണ്. ഇവരുടെ സംഘം കൻഹ നാഷണല്‍ പാർക്കിലാണ് പ്രവർത്തിച്ചിരുന്നത്. കീഴടങ്ങിയ കേഡർമാർ കൈമാറിയ ആയുധശേഖരത്തില്‍ രണ്ട് എ.കെ.-47 റൈഫിളുകള്‍ (137 റൗണ്ടുകളോടെ), രണ്ട് ഇൻസാസ് റൈഫിളുകള്‍ (40 റൗണ്ടുകളോടെ), ഒരു എസ്.എല്‍.ആർ. റൈഫിള്‍ (22 റൗണ്ടുകളോടെ), വെടിയുണ്ടകള്‍, ഗ്രനേഡുകള്‍, ഡിറ്റണേറ്ററുകള്‍, ആശയവിനിമയ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

SUMMARY: 10 Maoists surrender in Madhya Pradesh; 4 women among those surrendering

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെ.എൽ 90; സർക്കാർ വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്‌ട്രേഷൻ സീരീസ്

തിരുവനന്തപുരം: സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ...

കിളിമാനൂർ വാ​ഹ​നാ​പ​ക​ടം​:​ ​സി ഐ ഉ​ൾ​പ്പെ​ടെ​ ​മൂ​ന്നു​പേ​ർ​ക്ക് ​സ​സ്‌​പെ​ൻ​ഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക്...

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന...

നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താംക്ലാസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു. കടയ്ക്കാവൂർ...

Topics

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന...

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

Related News

Popular Categories

You cannot copy content of this page