ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി കർശനമാക്കി ഗതാഗത വകുപ്പ്. മുന്നൂറോളം കേസുകൾ റജിസ്റ്റർ ചെയ്തു. നൂറിലേറെ ഓട്ടോകൾ പിടിച്ചെടുത്തു.
നേരത്തേ പകൽക്കൊള്ളയാണ് നടക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ഉദ്യോഗസ്ഥർ 22 പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ജയനഗറിലാണ് കൂടുതൽ കേസുകൾ. 48 കേസുകൾ റജിസ്റ്റർ ചെയ്തപ്പോൾ 18 വാഹനങ്ങൾ പിടിച്ചെടുത്തു. രാജാജിനഗറിൽ 36 കേസുകളും റജിസ്റ്റർ ചെയ്തു. 13 ഓട്ടോകൾ പിടിച്ചെടുത്തു.
SUMMARY: Autos seized for overcharging.