ബെംഗളൂരു: മൈ ചർച്ചിന്റെ ആസ്ഥാന മന്ദിരം ആശ്രയകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6ന് ചന്ദാപുര ഗീലേജിൽ നടക്കും.മൈ ചർച്ച് സ്ഥാപകൻ എ.വി.തോമസ് സമർപ്പണം നിർവഹിക്കും. ഇതോടെ, സംസ്ഥാനത്ത് മൈ ചർച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസ- ജീവകാരുണ്യ പദ്ധതികളുടെയും ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും അനുബന്ധ പരിപാടികളുടെയും ഏകോപനം പുതിയ ആശ്രയ കേന്ദ്രത്തിൽ നിന്നാകും.
മൈ ചർച്ചിന്റെ കർണാടകയിലെ പ്രവർത്തനങ്ങൾക്ക് ജൂൺ ഏഴിന് ‘രക്ഷകന്റെ ഗീതം” എന്ന പേരിൽ വിപുലമായി സംഘടിപ്പിച്ച സംഗീത പരിപാടിയോടെ തുടക്കം കുറിച്ചിരുന്നു. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സൗജന്യ സി.പി.ആർ പരിശീലനം നല്കുന്ന റിവൈവ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നടന്നുവരുന്നു. ചർച്ചിന്റെ സേവന കാരുണ്യ പദ്ധതികൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുമെന്നു വക്താവ് സുനിൽ മാത്യു പറഞ്ഞു. ഫോൺ: 9746114444.
















