ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരുവിന്റെ സാഹിത്യ സംവാദം ഇന്ന് വൈകിട്ട് 7ന് ഗൂഗിള്‍ പ്ലാറ്റ്ഫോമില്‍ നടക്കും. പ്രശസ്ത ചെറുകഥാകൃത്ത് എൻ എസ് മാധവന്റെ മുംബൈ എന്ന കഥയെ വിലയിരുത്തി സാഹിത്യ സംഘം മാസികയിൽ ഡോ. കെ എസ് രവികുമാർ എഴുതിയ ‘റേഷൻ കാർഡിന്റെ രാഷ്ട്രീയം’ എന്ന ലേഖനത്തെ ആസ്പദമാക്കിയാണ് സംവാദമെന്ന് സെക്രട്ടറി സി.കുഞ്ഞപ്പൻ അറിയിച്ചു. മുംബൈ കഥാവായനയും ഉണ്ടായിരിക്കും. ഫോൺ: 9008273313.
ഗൂഗിള്‍ മീറ്റ് ലിങ്ക്: https://meet.google.com/vji-trpb-eta















