വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ വടകര പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ചായിരുന്നു നാടകീയമായ ആക്രമണം നടന്നത്. കീർത്തനയുടെ ജീവിതപങ്കാളി പേരാമ്പ്ര തണ്ടോറപ്പാറയിലെ താനിയോട്ടുമ്മൽ ജനീഷ് (38) ആണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് കീര്‍ത്തനയെ വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതി ജനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവറാണ് ഇയാൾ. എം.ഡി.എം.എ കേസിൽ കീർത്തന പിടിയിലാകുംവരെ ഇവർ ഒരുമിച്ചായിരുന്നു താമസം. കീർത്തന ജയിലിൽ നിന്നിറങ്ങിയ ശേഷം ഇവർ അകന്നിരുന്നു.
ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥകളുടെ ഭാഗമായി വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനായി എത്തിയതായിരുന്നു കീർത്തന. സ്റ്റേഷന് സമീപത്തു വെച്ച് കാത്തുനിന്ന വിനീഷ് കീർത്തനയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ വിനീഷിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരുക്ക് ഗുരുതരമായതിനാൽ തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം.
SUMMARY: Vadakara MDMA case accused stabbed by partner, hospitalised















