സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് മാത്രം 9 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

68 പേര്‍ക്ക് ഡെങ്കിപ്പനി, 14 പേര്‍ക്ക് എലിപ്പനി, നാലുപേര്‍ക്ക് മലേറിയ, 15 പേര്‍ക്ക് മഞ്ഞപ്പിത്തം, 80 പേര്‍ക്ക് ചിക്കന്‍പോക്‌സ് ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഒരാള്‍ക്ക് മങ്കിപോക്‌സും സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതലായുള്ളത് കോഴിക്കോട് ജില്ലയിലാണ്.

അതേ സമയം നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

ഈ വര്‍ഷം 186 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം മാത്രം 110 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രൈ ഡേ ആചരിക്കുക. ആരോഗ്യ മന്ത്രി അധ്യക്ഷനായുള്ള ജില്ലാ കലക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും അവലോകന യോഗത്തിലാണ് തീരുമാനം. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍സ്വകാര്യ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനും പരിസര ശുചിത്വം ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ശ്രദ്ധ നല്‍കുക.
SUMMARY: 19 more people in the state test positive for Shigella: Alert issued

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജനന-മരണ രജിസ്ട്രേഷൻ വൈകിയാല്‍ കടുത്ത നടപടി; പുതിയ നിയമഭേദഗതി ഒക്ടോബര്‍ 1 മുതല്‍

ഡല്‍ഹി: രാജ്യത്ത് ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ആക്റ്റ് ഒക്റ്റോബർ ഒന്നുമുതല്‍ പ്രാബല്യത്തില്‍...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സോഷ്യല്‍ മീഡിയ താരം ‘അമ്പിളി’ പോക്സോ കേസില്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: പോക്സോ കേസില്‍ റീല്‍സ് താരം റിമാൻഡില്‍. കുമ്പളങ്ങാട് പള്ളിയത്തുപറമ്പില്‍ വിഘ്നേശ്...

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടത്തിൻ്റെ പരാക്രമം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ജീപ്പുകള്‍ തകര്‍ത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ...

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 27ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ ഓണാഘോഷം ജോസ് ആലുക്കാസ്...

കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം...

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും ഒക്ടോബർ 11 ന്

ബെംഗളൂരു: 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ...

Related Articles

Popular Categories