”മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ തടവില്‍, ഞാൻ പോരാടുന്നത് വലിയ മാഫിയയ്ക്കെതിരെ’; സെക്രട്ടറിയറ്റിന് മുന്നില്‍ നിരാഹാര സമരവുമായി സംവിധായകൻ

തിരുവനന്തപുരം: സംവിധായകൻ സനല്‍കുമാർ ശശിധരൻ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. താൻ ഉന്നയിച്ച ഗുരുതരമായ വിഷയങ്ങളില്‍ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനെ തുടർന്നാണ് ഈ തീരുമാനം. ഫേസ്‌ബുക്കില്‍ ഇതുസംബന്ധിച്ച കുറിപ്പുകളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

താൻ ഉന്നയിക്കുന്ന പ്രശ്നങ്ങളില്‍ സർക്കാരോ പൊതു സമൂഹമോ ഉണർന്ന് പ്രവർത്തിക്കാത്തതിനാലാണ് സത്യാഗ്രഹം തുടങ്ങാൻ തീരുമാനിച്ചത് എന്നാണ് സനല്‍ കുമാർ പറയുന്നത്. തനിക്കു ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം തെരുവില്‍ നിരത്തിയിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട് അതില്‍ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെക്കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തണം എന്നാണ് സനല്‍ കുമാർ ആവശ്യപ്പെട്ടുന്നത്. കഴിഞ്ഞ നൂറു ദിവസമായി താൻ സോഷ്യല്‍ മീഡിയയിലൂടെ ഇതിനേക്കുറിച്ച്‌ സംസാരിക്കുകയാണെന്നും എന്നാണ് പൊതു സമൂഹം ഉണരുന്നില്ല എന്നാണ് സംവിധായകൻ പറയുന്നത്.

ഫേസ്‌ബുക്കില്‍ പങ്കുവച്ച കുറിപ്പ്

വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങള്‍ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങള്‍ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണ്.എന്റെ ആവശ്യങ്ങള്‍ ചുവടെ പറയുന്നവയാണ്.1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരില്‍ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, റിപ്പോർട്ടില്‍ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച്‌ ഉന്നതതല അന്വേഷണം നടത്തുക.

SUMMARY: Director Sanal kumar begins hunger strike in front of the Secretariat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്; നോഖയില്‍ ഭരണം പിടിച്ച്‌ സിപിഎം സഖ്യം

നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള...

സൗദിക്കെതിരെ ഹൂതി ആക്രമണം; കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചു

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ...

ഗായകൻ നരേഷ് അയ്യര്‍ വിവാഹിതനായി

ഡൽഹി: മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ ഗായകൻ നരേഷ് അയ്യർ വിവാഹിതനായി....

ഭാര്യയുടെ തല അറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസ്: പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹത്തി: ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ യുവാവ്...

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് അലുമിനി മീറ്റ്

ബെംഗളൂരു: തൃശൂർ ഗവർമ്മെൻ്റ് എഞ്ചിനിയറിംഗ് കോളേജ് ബെംഗളൂരു ചാപ്റ്റർ അലുമിനി മിറ്റ്...

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹര്‍ജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എംഎല്‍എ മാണി സി. കാപ്പനെ...

Related Articles

Popular Categories