നോഖ: രാജസ്ഥാനിലെ നഗരസഭാ തിരഞ്ഞെടുപ്പില്‍ നോഖയില്‍ സിപിഐ(എം)ന് ചരിത്ര നേട്ടം. ആകെയുള്ള 45 സീറ്റുകളില്‍ 29 സീറ്റുകളും നേടിയാണ് സിപിഐ (എം )ചരിത്രവിജയം നേടിയത്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13 സീറ്റും സ്വാതന്ത്രസ്ഥാനാർത്ഥികള്ക്ക് 3 സീറ്റും മാത്രമാണ് ലഭിച്ചത്. ഈ ചരിത്രവിജയത്തോടെ വർഷങ്ങളായി എൻസിപിയും ബിജെപിയും മാറി മാറി ഭരിക്കുന്ന നോഖ നഗരസഭാ ഭരണം സിപിഐ (എം) പിടിച്ചെടുത്തിരിക്കുകയാണ്.
ജയ്പൂർ, ഉദയ്പൂർ, അജ്മീർ എന്നീ നഗരസഭകളില്‍ ബിജെപിക്കാന് മുൻതൂക്കം. ജോധ്പൂർ, പാലിനഗർ നിഗമിലും കോണ്‍ഗ്രസാണ് കൂടുതല്‍ സീറ്റുകള്‍ നേടിയിരിക്കുന്നത്. 7712 വാർഡുകളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 3181 വാർഡുകളില്‍ ബിജെപി വിജയിച്ചു. 2875 വാർഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളും 1656 വാർഡുകളില്‍ സ്വതന്ത്രരും വിജയിച്ചു.
SUMMARY: Rajasthan Municipal Elections: CPM-led alliance wins power in Nokha















