
ബെംഗളൂരു: ശിവമൊഗ്ഗയിൽ ഒരു കുടുംബത്തിലെ 4 പേരെ കനാലിൽ ഒഴുക്കിൽപെട്ടു കാണാതായി. ഭദ്രാവതി നദിയുടെ ഭാഗമായ അരബിലച്ചെ കനാലിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം.
പ്രദേശത്തെ ക്ഷേത്ര ഉത്സവത്തിനെത്തിയ നിലാഭായ് (50), മക്കളായ രവികുമാർ (23), ശ്വേത (24), മരുകൻ പരശുറാം (28) എന്നിവരെ കാണാതായത്. വിവരമറിഞ്ഞ് ഹോളെഹൊന്നൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വസ്ത്രങ്ങൾ കഴുകാൻ കനാലിലേക്ക് പോയപ്പോഴാണ് അപകടം. ഒരാൾ അബദ്ധത്തിൽ ഒഴുക്കിൽപ്പെട്ടപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെട്ടിരിക്കാമെന്നാണ് നിഗമനം. അഡീഷണൽ പോലീസ് സൂപ്രണ്ട് എ.ജി. കരിയപ്പ സ്ഥലം സന്ദർശിച്ചു. കാണാതായവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തിരച്ചിൽ ഇന്നും തുടരും.
SUMMARY: 4 members of a family missing after being swept away in a canal
SUMMARY: 4 members of a family missing after being swept away in a canal














