Friday, January 23, 2026
25.7 C
Bengaluru

മൈ​സൂ​രു-​ബെംഗ​ളൂ​രു ഹൈ​വേയിലെ പ്രവേശന പോയിന്റില്‍ ഗതാഗതക്കുരുക്ക് കുറയും ; കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ളി​ൽ ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഉ​ട​ൻ

ബെംഗ​ളൂ​രു: മൈസൂരു -ബെംഗളൂരു ദേശീയപാതയുടെ പ്രവേശന പോയിന്റായ കെ​മ്പ​ഗൗ​ഡ സ​ർ​ക്കി​ളി​ൽ (മണിപ്പാൽ ഹോസ്പിറ്റൽ ജങ്ഷൻ) ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അറിയിച്ചു. ധാ​രി​വാ​ൾ ബി​ൽ​ഡ്‌​ടെ​ക് ലി​മി​റ്റ​ഡി​ന് ക​രാ​ർ ന​ൽ​കി​യെ​ന്നും നി​ർ​മാ​ണം തു​ട​ങ്ങു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ട​ൻ​ത​ന്നെ പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മൈ​സൂ​രു-​ബെംഗളൂ​രു ഹൈ​വേ​യി​ല്‍നി​ന്ന് മൈ​സൂ​രു ന​ഗ​ര​ത്തി​ലേ​ക്കും, മൈ​സൂ​ര്‍ റി​ങ് റോ​ഡി​ലേ​ക്കും പ്ര​വേ​ശി​ക്കുമ്പോഴും തി​രി​ച്ചു​വരുമ്പോഴുമുള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യും. നിലവില്‍ ഇവിടെ അപകടവും പതിവാണ്. ബെംഗളൂരു ദേശീയപാത, ഹുൻസൂർറോഡ്, ബന്നൂർ, ടി. നരസിപൂര എന്നീ നാല് ദിശകളിൽനിന്നുള്ള വാഹനങ്ങൾ ഇവിടെ ഒത്തുചേരുന്നുണ്ട്.

മൈ​സൂ​രു​വി​ലെ ജ​ന​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആവശ്യം ഇതോടെ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണെ​ന്ന് മൈ​സൂ​ർ-​കു​ട​ക് എം.​പി യ​ദു​വീ​ർ കൃ​ഷ്ണ​ദ​ത്ത ചാ​മ​രാ​ജ വൊ​ഡ​യാ​ര്‍ പ​റ​ഞ്ഞു. മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി ജ​ങ്ഷ​നി​ൽ ഫ്ലൈ​ഓ​വ​ർ വേ​ണ​മെ​ന്ന ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യം മു​ന്‍നി​ര്‍ത്തി എ​ന്‍.​എ​ച്ച്.​എ.​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​ര​വ​ധി ത​വ​ണ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ക​യും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
SUMMARY: Traffic congestion on Mysore-Bengaluru highway will be reduced; Construction of flyover at Kempegowda Circle soon

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി ശാസ്തമംഗലം കൗണ്‍സിലര്‍ ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും അതൃപ്തി പ്രകടമാക്കി തിരുവനന്തപുരം ശാസ്തമംഗലം കൗണ്‍സിലര്‍...

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ആശുപത്രിയില്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കോന്നി മാമൂട്...

നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു....

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി; രാജിവെച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന....

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി...

Topics

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന...

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

റോഡ് മുറിച്ചു കടക്കുന്നതിനിടെ എട്ടുവയസ്സുകാരനും അമ്മയും ബസിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരു വിവേക് നഗര്‍ ഈജിപുരയിൽ റോഡ് മുറിച്ചു കടക്കുമ്പോൾ കോളേജ്...

മെട്രോ യെല്ലോ ലൈനില്‍ എട്ടാം ട്രെയിന്‍; ഇനി സർവീസ് ഇടവേള എട്ടുമിനിറ്റ്

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ എട്ടാമത്തെ ട്രെയിന്‍ കൂടി സര്‍വീസിന്...

ബാർ ലൈസൻസിന് 25 ലക്ഷം രൂപ കൈക്കൂലി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി....

Related News

Popular Categories

You cannot copy content of this page