
പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍ കോടതിയുടേതാണ് നടപടി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് സ്വീകരിച്ചു. സമാനമായ രണ്ടു കേസുകളില്‍ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടി.
ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ വ്യക്തമാക്കി. പരാതിക്കാരിയുമായി രാഹുല്‍ നടത്തിയ ശബ്ദരേഖ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിധി പറയുന്നത് മാറ്റിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ കുരുക്ക് സമ്മാനിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഒന്നാം ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ അറസ്റ്റിലായ വിവരമടക്കം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രാഹുലിന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.
SUMMARY: Third rape case; Verdict on bail plea of Rahul Mangkootathil MLA postponed














