
കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു. ഡിണ്ടിഗല്‍ സ്വദേശി ഈനാശിയുടെ മകൻ ബാബുരാജ് (50) ആണ് മരിച്ചത്. സെല്ലിനുള്ളില്‍വച്ച് ബാബുരാജ് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചത്തോടെ പോലീസുകാർ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
വീട്ടുകാർ എത്തിയതിന് ശേഷമാകും പോസ്റ്റുമോർട്ടം നടപടികളിലേക്ക് കടക്കുക. സംശയാസ്പദമായ നിലയില്‍ കണ്ടതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോർട്ടം റിപോർട്ട് വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
SUMMARY: Tamil Nadu native dies in police custody in Thrikkakara














