Sunday, January 25, 2026
18.9 C
Bengaluru

ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട പരാതി; വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീതയ്ക്ക് സസ്പെൻഷൻ

കൽപറ്റ: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ സി ഗീതയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ജെ ദേവസ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റവന്യൂവകുപ്പിന്റെ നടപടി.

ഭൂമി തരം മാറ്റുന്നതിന് അനാവശ്യ തടസങ്ങൾ ഉന്നയിച്ച് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതുൾപ്പെടെയാണ് പരാതി. വയനാട് ജില്ലയിലെ നൂൽപ്പുഴ വില്ലേജ്, ബ്ലോക്ക് 33ൽ ഉള്‍പ്പെട്ട പത്ത് സെന്‍റ് ഭൂമി ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കി 2025 ഫെബ്രുവരി 27ന് ഉത്തരവായിട്ടുള്ളതാണ്. ഫോം ആറ് പ്രകാരം ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷയിൽ നടപടി സ്വീകരിക്കേണ്ട സി. ഗീത അനാവശ്യ തടസങ്ങള്‍ ഉന്നയിച്ച് അത് നിരസിക്കുകയായിരുന്നുവെന്നാണ് കെ.ജെ. ദേവസ്യയുടെ പരാതി.

പതിനായിരം രൂപ തരാമെങ്കിൽ ഡെപ്യൂട്ടി കളക്ടറെകൊണ്ട് ഭൂമി തരം മാറ്റി തരാമെന്ന് തനിക്ക് പരിചയമില്ലാത്ത ഒരാള്‍ ആവശ്യപ്പെട്ടുവെന്നും കെ.ജെ. ദേവസ്യയുടെ പരാതിയിൽ പറയുന്നു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷ കെെകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി റവന്യൂവകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സസ്പെൻഡ് ചെയ്തത്.
SUMMARY: Wayanad Deputy Collector C. Geetha suspended

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് പുരസ്‌കാരം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേരാണ്...

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു....

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

സർഗ്ഗധാര കഥയരങ്ങ് ഇന്ന് 

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3...

കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ...

Topics

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം...

സുരക്ഷാ പരിശോധനയുടെ പേരില്‍ മോശമായി പെരുമാറി; വിദേശ യുവതിയുടെ പരാതിയില്‍ വിമാനത്താവള ജീവനക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: സുരക്ഷാ പരിശോധനയുടെ പേരില്‍ വിദേശ യുവതിയായ  യാത്രക്കാരിയോട് മോശമായി പെരുമാറിയെന്ന...

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് സെൽ‍ഫിയെടുത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച മലയാളി യുവാവ്...

ബിഎംടിസി ബസുകളിലെ യുപിഐ പെയ്മെന്റിൽ തിരിമറി; മൂന്ന് കണ്ടക്ടർമാർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബിഎംടിസി ബസിലെ യുപിഐ ടിക്കറ്റിങ് സംവിധാനത്തിൽ  ക്രമക്കേട് നടത്തിയ മൂന്ന്...

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: 66/11 കെവി ബനസവാഡി സബ്സ്റ്റേഷനിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ താഴെ കൊടുത്തിരിക്കുന്ന...

5.15 കോടിയുടെ മയക്കുമരുന്നുമായി നൈജീരിയക്കാരന്‍ അറസ്റ്റില്‍

ബെംഗളൂരു: 5.15 കോടി രൂപയുടെ എംഡിഎംഎ, ലഹരിമരുന്ന് എന്നിവയുമായി നൈജീരിയക്കാരന്‍ ബെംഗളൂരുവില്‍...

Related News

Popular Categories

You cannot copy content of this page