
ബെംഗളൂരു: മലയാളം റൈറ്റേഴ്സ് നെറ്റ്‌വർക്കിക്ക് സംഘടിപ്പിക്കുന്ന കവിയരങ്ങും പുസ്തകപ്രകാശനവും ഫെബ്രുവരി ഒന്നിനു വൈകിട്ട് 3 മണി മുതല്‍ വിവേകാനന്ദ മെട്രോ സ്റ്റേഷന് എതിർവശത്തെ മോണ്ട്ഫോർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
എഴുത്തുകാരൻ സി.എസ്.രാജേഷ് ഉദ്ഘാടനം ചെയ്യും. രമ പ്രസന്ന പിഷാരടി, സുദേവൻ കെ എസ്, ബിന്ദു സജീവ്, എം വിനീതൻ എന്നിവർ സംസാരിക്കും. ബെംഗളൂരുവിലെ 11 എഴുത്തുകാരുടെ കഥകളുടെ സമാഹാരമായ ‘കഥാനഗരം’ ചടങ്ങിൽ പ്രകാശനം ചെയ്യും.














