ആര്‍ആര്‍ടിഎസ് മണ്ടൻ പദ്ധതി; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഇ ശ്രീധരൻ

കോഴിക്കോട്: സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് പദ്ധതിക്കെതിരെ ഇ ശ്രീധരന്‍ രംഗത്ത്. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും ശ്രീധരന്‍ പറഞ്ഞു. അതിവേഗ റെയില്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണ്. കേരളത്തില്‍ പ്രായോഗികമല്ല. സര്‍ക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയില്‍വേ എന്നത് ഇടതു സര്‍ക്കാര്‍ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനില്‍ നിന്ന് ആളെ കൊണ്ടുവന്നത്.

‘സര്‍ക്കാര്‍ പദ്ധതിയില്‍ തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ പോകാനേ കഴിയൂ. മുഖ്യമന്ത്രിക്ക് ആരാണ് ഈ ഐഡിയ കൊടുത്തത് എന്നറിയില്ല. മുഖ്യമന്ത്രിയോട് അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച്‌ ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചര്‍ച്ചയില്‍ തൃപ്തി കാണിച്ചു. കേന്ദ്രത്തിന് കത്തെഴുതണമെന്ന് ഞാന്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വന്ന് കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന്‍ മാത്രം സിഎം തയാറായില്ല. അങ്ങനെയാണ് ഞാന്‍ തന്നെ നേരിട്ട് ഇറങ്ങിയത്’, ഇ ശ്രീധരന്‍ പറഞ്ഞു.

ആര്‍ആര്‍ടിഎസ് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കിലോമീറ്റര്‍ ദൂരത്തില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്‍പര്യം അറിയിച്ച്‌ കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കുന്നതിനും അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നു.

ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക. മണിക്കൂറില്‍ 160-180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്‌റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്ര ശേഷി എന്നിവയാണ് പ്രത്യേകത.

SUMMARY: RRTS is a stupid project; E Sreedharan says it is not feasible in Kerala

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം ഇന്നു വൈകിട്ട് 3.30നു...

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ വൻ അഴിച്ചുപണി; വീഴ്ചവരുത്തിയ 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടിയെടുത്ത് കേന്ദ്ര...

കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്

തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) പേരും ലോഗോയും ദുരുപയോഗം...

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ...

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

Related Articles

Popular Categories