രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു; പിതാവ് അറസ്റ്റില്‍

ബെംഗളൂരു: 13 ദിവസം പ്രായമുള്ള നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിക്കബെല്ലാപൂരിലെ ശാന്തി നഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കേസിലെ പ്രതിയായ ഇമ്രാനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളുടെ ഭാര്യ മുസ്‌കാൻ അടുത്തിടെ രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ഇതില്‍ ഇയാൾ അസന്തുഷ്ടനായിരുന്നു. ഇതേ തുടർന്നാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി വീട്ടിലെ മറ്റുള്ളവർ ഉറങ്ങിക്കിടക്കുന്നതിനിടെ ഇമ്രാൻ കുഞ്ഞിനെ വീടിനുള്ളിലെ വാട്ടർ സംപിൽ എറിഞ്ഞതായി പോലീസ് വ്യക്തമാക്കി. പുലർച്ചെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിൽ ഒപ്പംകൂടിയ ഇമ്രാൻ പിന്നീട് കുഞ്ഞിനെ ജലസംഭരണിയിൽ നിന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്റ്റർമാർ സ്ഥിരീകരിച്ചു.

ജില്ലാ ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ആദ്യം ഇത് അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ച സംഭവമാണെന്നായിരുന്നു കുടുംബത്തിന്‍റെ വിശദീകരണം. എന്നാല്‍ പിതാവിന്റെ മറുപടിയില്‍ അസ്വാഭാവികത തോന്നിയ പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ക്രൂരത വെളിപ്പെട്ടത്. തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.
SUMMARY: Second time, a baby girl; 13-day-old daughter killed by being thrown into a water tank; Father arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മികച്ച അധ്യാപികക്കുള്ള പുരസ്കാരം

ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ...

സാങ്കേതിക തകരാര്‍; ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി

ഡല്‍ഹി: ഡല്‍ഹിയിലേക്ക് വന്ന ഇൻഡിഗോ വിമാനം ലണ്ടനില്‍ തിരിച്ചിറക്കി. ടേക്ക് ഓഫ്...

അധ്യായം 50 📖 രാഷ്ട്രീയ വാടകക്കൊലകൾ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1997ലാണു...

കെഎസ്‌ആര്‍ടിസി ചരിത്രത്തില്‍ ആദ്യം; ബസ് വാങ്ങാൻ 40 ലക്ഷം രൂപ സംഭാവന നല്‍കി അങ്കമാലിക്കാരൻ ജോസ്

കൊച്ചി: കെഎസ്‌ആർടിസിക്ക് ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി. ബസിനായി 40...

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ...

മീരാഭായ് ചാനു കന്നി ഏഷ്യൻ ഗെയിംസ് മെഡല്‍ സ്വന്തമാക്കി; 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിത്തിളക്കം

ഡല്‍ഹി: ഇന്ത്യയുടെ സ്റ്റാർ വെയിറ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു ബുധനാഴ്ച തന്റെ കന്നി...

തമിഴ്നാട് എസ്ഡിപിഐ അധ്യക്ഷന്‍ നെല്ലായ് മുബാറക് രാജിവെച്ചു

ചെന്നൈ: എസ്.ഡി.പി.ഐ. തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നെല്ലായ് മുബാറക് തന്റെ പദവിയില്‍...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 80...

Related Articles

Popular Categories