Tuesday, April 28, 2026
28.5 C
Bengaluru

യാത്രക്കാര്‍ക്ക് വമ്പൻ ഓഫര്‍; 1550 രൂപ മുതല്‍ വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: വിമാനയാത്രക്കാർക്കായി ആകർഷകമായ നിരക്കിളവുകളുമായി എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വമ്പൻ ഓഫർ. ‘എക്സസ്പ്രസ് മോർ സെയില്‍’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന സെയില്‍ പ്രകാരം ആഭ്യന്തര യാത്രകള്‍ക്ക് 1550 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് 6510 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ഫെബ്രുവരി 5 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക.

ഇക്കാലയളവില്‍ ടിക്കറ്റ് എടുക്കുന്നവർക്ക് ഫെബ്രുവരി 11 മുതല്‍ ഡിസംബർ 31 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്കുകളില്‍ ഏകദേശം 20 ശതമാനം വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ (airindiaexpress.com) വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കണ്‍വീനിയൻസ് ഫീ നല്‍കേണ്ടതില്ല. യാത്രക്കാർക്ക് ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്.

എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ യാത്ര ചെയ്യുന്നവർക്ക് അധിക ബാഗേജ് ആവശ്യമുണ്ടെങ്കില്‍ ആഭ്യന്തര യാത്രകള്‍ക്ക് 1500 രൂപയും അന്താരാഷ്ട്ര യാത്രകള്‍ക്ക് 2500 രൂപയും നല്‍കിയാല്‍ മതിയാകും. ന്യൂപാസ് അംഗങ്ങള്‍ക്ക് ബിസിനസ് ക്ലാസിന് സമാനമായ ‘ബിസ്’ സീറ്റുകളില്‍ 25 ശതമാനം വരെ അധിക കിഴിവും ലഭിക്കും.

മികച്ച ആഭ്യന്തര കണക്ടിവിറ്റിയുള്ള വിമാന കമ്പനിക്കുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ 45 നഗരങ്ങളിലേക്കും ഗള്‍ഫ് ഉള്‍പ്പെടെയുള്ള 17 വിദേശ രാജ്യങ്ങളിലേക്കുമായി പ്രതിദിനം അഞ്ഞൂറിലധികം സർവീസുകളാണ് കമ്പനി നടത്തുന്നത്.

SUMMARY: Big offer for passengers; Air India Express with flight tickets starting from Rs 1550

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ...

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ...

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ്...

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ...

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

Topics

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി...

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി...

മെയ് ദിന അവധി; കേരളത്തിലേക്കടക്കം കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍...

ബെംഗളൂരു- മംഗളൂരു വന്ദേഭാരത് ഉടൻ -റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: ബെംഗളൂരു മംഗളൂരു വന്ദേഭാരത് സര്‍വീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ...

ബെംഗളൂരുവിന് ആവേശമായി ടി.സി.എസ്. മാരത്തൺ; പങ്കെടുത്തത് 36,000 ത്തിലേറെ പേര്‍ 

ബെംഗളൂരു: നഗര വീഥികളില്‍ ഓട്ടത്തിന്റെ ആവേശ കാഴ്ച്ച സമ്മാനിച്ച 18–ാമത് ടിസിഎസ്...

ബെം​ഗളൂരുവിൽ മലയാളി വിദ്യാർഥികളെ ആക്രമിച്ച് കവർച്ച; ആറ് പേർ പിടിയിലായി

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച്...

Related News

Popular Categories

You cannot copy content of this page