ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബു ഇഡി ഓഫീസില്‍ ഹാജരായി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രധാന പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായി.

ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളുടെ കട്ടിളപ്പാളി സ്വർണ്ണം പൂശിയതിലെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. കേസ് ഇ.ഡി ഏറ്റെടുത്ത ശേഷം ചോദ്യം ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് മുരാരി ബാബു. നേരത്തെ പ്രത്യേക അന്വേഷണ സംഘം (SIT) രജിസ്റ്റർ ചെയ്ത കേസുകളില്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. നേരത്തെ 21 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ സ്വർണ്ണമടക്കം ഇ.ഡി കണ്ടെത്തിയിരുന്നു. നിലവില്‍ 12 പേർക്കാണ് ഹാജരാകാൻ നോട്ടീസ് നല്‍കിയിരിക്കുന്നത്.

അതേസമയം, ഹൃദയസംബന്ധമായ അസ്വസ്ഥതകളെത്തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശബരിമല തന്ത്രി കണ്ഠര് രാജീവരെ ഡിസ്ചാർജ് ചെയ്തു. ആൻജിയോഗ്രാം പരിശോധനയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രല്‍ ജയിലിലേക്ക് തിരികെ മാറ്റി.

SUMMARY: Sabarimala gold theft case: Murari Babu appears at ED office

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories