കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേര് നിശ്ചയിച്ചു; ജനങ്ങളില്‍നിന്നും ലഭിച്ചത് 40,000 നിര്‍ദേശങ്ങള്‍

പാലക്കാട്‌: പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസില്‍ ബവ്റിജസ് കോർപറേഷൻ പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരായി. ജനങ്ങളില്‍ നിന്ന് നിർദേശങ്ങള്‍ സ്വീകരിച്ച്‌ കണ്ടെത്തിയ പേര് അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് അധികൃതർ. എന്നാല്‍, പേര് ഔദ്യോഗികമായി പ്രഖ്യാപിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി കൂടി ആവശ്യമാണ്.

തിരുവല്ല പ്ലാന്റില്‍ നിർമ്മിക്കുന്ന ജവാൻ റമ്മിന് ശേഷം ബവ്കോ സ്വന്തം നിലയില്‍ വിപണിയിലെത്തിക്കുന്ന ആദ്യ ബ്രാൻഡി ആയിരിക്കും ഇത്. കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പേര് വേണമെന്നായിരുന്നു ബവ്കോയുടെ നിബന്ധന. ബ്രാൻഡിക്ക് അനുയോജ്യമായ പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ചതോടെ 40,000-ത്തോളം അപേക്ഷകളാണ് ബവ്കോയ്ക്ക് ലഭിച്ചത്.

പൊതുജനങ്ങളില്‍ നിന്ന് പേര് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതാണ് നിലവിലെ തടസ്സം. കോടതിയുടെ പച്ചക്കൊടി ലഭിച്ചാല്‍ മാത്രമേ ബ്രാൻഡിന്റെ പേര് പരസ്യപ്പെടുത്തൂ. ഫെബ്രുവരി 21-ന് പാലക്കാട് സർക്കാരിന്റെ പുതിയ പ്ലാന്റ് നിർമ്മാണ ഉദ്ഘാടന ചടങ്ങില്‍ കോടതി അനുവദിച്ചാല്‍ പേര് പ്രഖ്യാപിക്കാനാണ് ബവ്കോ ലക്ഷ്യമിടുന്നത്.

SUMMARY: Kerala’s own brandy gets a name; 40,000 suggestions received from the public

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാജ്യത്ത് 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി; കർണാടകയിൽ കൂടുതൽ സീറ്റുകൾ – 1650, കേരളത്തിൽ 300

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 13,186 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനു...

വൈദ്യുതി പ്രതിസന്ധി തീരും, പു​തി​യ വൈ​ദ്യു​തി ന​യം ഒ​ക്ടോ​ബ​റി​ൽ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

ബെംഗളൂരു സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ റാക്കറ്റ്; 9 പേർ അറസ്റ്റിൽ

ബെംഗളൂരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിനുള്ളിലേക്ക് അനധികൃതമായി മൊബൈൽ ഫോണുകളും സിം...

കൈരളി നികേതന്‍ കോളജില്‍ അന്തര്‍കലാലയ സാംസ്‌കാരികോത്സവം

ബെംഗളൂരു: ഇന്ദിരാനഗര്‍ കൈരളി നികേതന്‍ ഗോള്‍ഡന്‍ ജൂബിലി ഡിഗ്രി കോളേജിന്റെ ആഭിമുഖ്യത്തില്‍...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കണം, ഡോളറിന് പകരം പ്രാദേശിക കറൻസികൾ വേണം; സംയുക്ത പ്രഖ്യാപനം പുറത്തിറക്കി ബ്രിക്സ്

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ്...

ഡോ. രാഗിത രാജേന്ദ്രന്‍ സിന്‍ഡിക്കേറ്റ് അംഗം

ബെംഗളൂരു: ഡോ. രാഗിത രാജേന്ദ്രനെ ബെംഗളൂരു നോര്‍ത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗമായി...

മജെസ്റ്റിക് ഏരിയ എസ്കെഎസ്എസ്‌എഫ് കമ്മിറ്റി രൂപവത്കരിച്ചു 

ബെംഗളൂരു: മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ ഏരിയ എസ്കെഎസ്എസ്‌എഫ് യൂണിറ്റ് കമ്മിറ്റി...

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

Related Articles

Popular Categories