ബെംഗളൂരു: കനക്പുരയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ജനുവരി 26ന് ഉണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റതിനെ തുടർന്നു ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ധരാജു (55), ഭാര്യ ചന്ദ്രമ്മ (50), മകൻ പ്രശാന്ത് (22) എന്നിവരാണു മരിച്ചത്. അമരനാരായണ ബ്ലോക്കിലെ വാടക വീടിനോടു ചേർന്നുള്ള പ്രശാന്തിന്റെ ഹോട്ടലിൽ പാചകത്തിനിടെയാണു സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂവരും ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
SUMMARY: 3 members of a family die in cooking gas cylinder explosion














