ബെംഗളൂരു: ബെംഗളൂരുവിലെ ഇറ്റലി കോൺസുലേറ്റ് ജനറലിനും ജപ്പാൻ കോൺസുലേറ്റ് ജനറലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. ഒരേ ഐഡിയിൽ നിന്നാണ് രണ്ട് ഭീഷണി ഇമെയിലുകളും എത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഭീഷണി സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
ഇറ്റാലിയൻ കോൺസൽ ജനറല്‍ ജിയാൻഡോമെനിക്കോ മിലാനോയുടെ പരാതിയെത്തുടർന്ന് ഹലസുരു പോലീസ് കേസെടുത്തു. ജാപ്പനീസ് കോൺസുലേറ്റ് ജനറലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ കോസിമോ സിസിരിയല്ലോയുടെ പരാതിയില്‍ വിധാൻ സൗധ പോലീസ് ആണ് കേസെടുത്തത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ സെക്ഷൻ 66 എഫ് (സൈബർ ഭീകരത) പ്രകാരമാണ് കേസ് എടുത്തത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
SUMMARY: Fake bomb threat against Italian and Japanese consulates in Bengaluru













