ദേശീയ പണിമുടക്ക്; ബെംഗളൂരുവിനെ കാര്യമായി ബാധിച്ചില്ല, ജനജീവിതം സാധാരണനിലയില്‍

ബെംഗളൂരു: കേന്ദ്ര സർക്കാർ ‘തൊഴിലാളി വിരുദ്ധവും കർഷക വിരുദ്ധവും രാജ്യ വിരുദ്ധവുമായ കോർപ്പറേറ്റ് അനുകൂല നയങ്ങൾ നടപ്പിലാക്കുന്നുവെന്ന് ആരോപിച്ച് വിവിധ തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ബെംഗളൂരുവില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. പണിമുടക്ക് നടന്ന വ്യാഴാഴ്ച നഗരത്തിലെ ജനജീവിതം സാധാരണനിലയിലായിരുന്നു. ബിഎംടിസി ബസുകള്‍, മെട്രോ, ഓണ്‍ലൈന്‍ ടാക്സി സേവനങ്ങള്‍ എന്നിവ പതിവ്പോലെ പ്രവര്‍ത്തിച്ചു. സ്കൂളുകള്‍, കോളേജുകള്‍, കടകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും തുറന്നു പ്രവര്‍ത്തിച്ചു. ബെംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം പതിവുപോലെ വാഹനത്തിരക്കായിരുന്നു. ബെംഗളൂരുവിന് പുറമേ ചെന്നൈ, ഹൈദാരാബാദ് തുടങ്ങിയ നഗരങ്ങളിലും ഇതേ സ്ഥിതിയായിരുന്നു.

അതേസമയം പണിമുടക്കിന്റെ ഭാഗമായി ബെംഗളൂരുവിലെ ടൗൺ ഹാളിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിന് തൊഴിലാളികളും ട്രേഡ് യൂണിയൻ പ്രവർത്തകരും പങ്കെടുത്തു. രാവിലെ മുതൽ, ഫാക്ടറി ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ, അസംഘടിത തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രകടനത്തിനായി എത്തിയിരുന്നു.

ലേബർ കോഡുകൾ പിൻവലിക്കൽ, എംജിഎൻആർഇജിഎ ശക്തിപ്പെടുത്തൽ, മെച്ചപ്പെട്ട വേതനം, സാമൂഹിക സുരക്ഷാ പരിരക്ഷകൾ വിപുലീകരിക്കൽ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. തൊഴിലാളികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
SUMMARY: National strike; life in Bengaluru was normal

Hot this week

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച് കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ന്യൂഡൽഹി: 14.2 കിലോഗ്രാം തൂക്കമുള്ള ഗാർഹിക സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 29 രൂപ...

Related Articles

Popular Categories