90 ന്റെ നിറവില്‍ മലബാര്‍ മുസ്ലിം അസോസിയേഷന്‍; വാര്‍ഷികാഘോഷം നാളെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബെംഗളൂരുവിലെ ജീവകാരുണ്യസാമൂഹിക സംഘടനയായ മലബാർ മുസ്‌ലിം അസോസിയേഷന്റെ (എംഎംഎ) 90–ാം വാർഷികാഘോഷം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്ഞാനജ്യോതി സെൻട്രൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാർഗെ, എച്ച്.ഡി. മഹാദേവപ്പ, ദിനേശ് ഗുണ്ടു റാവു, ഭൈരതി സുരേഷ് തുടങ്ങിയവരും പങ്കെടുക്കും. കേരളത്തിൽനിന്ന് മുസ്‌ലീംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി എന്നിവര്‍ പങ്കെടുക്കും.

ചടങ്ങിൽ 40-വർഷം തുടർച്ചയായി സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഡോ. എൻ.എ. മുഹമ്മദിനെ ആദരിക്കും. 90-വിദ്യാർഥികൾക്ക് സൈക്കിളും 60-വിദ്യാർഥികൾക്ക് ലാപ്‌ടോപ്പും വിതരണംചെയ്യും. എം.എ ഗഫൂർ, കണ്ണൂർ ആബിദ് എന്നിവർ നയിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ്, ഉറുമി വീശൽ, മിമിക്രി എന്നിവയുമുണ്ടാകും.

1935-ൽ ബെംഗളൂരുവിലെ പ്രവാസി മലയാളികൾ ചേർന്നാണ് മലബാർ മുസ്‌ലിം അസോസിയേഷൻ രൂപവത്കരിക്കുന്നത്. വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവനനിർമാണം, ആരോഗ്യം എന്നീ വിവിധ മേഖലകളിലായി നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്. ചാരിറ്റി ഹോം പദ്ധതിയിൽ ഓട്ടോറിക്ഷ, തയ്യല്‍ മെഷീനുകള്‍, മറ്റു തൊഴിലുപകരണങ്ങൾ എന്നിവ വര്‍ഷംതോറും നല്‍കിവരാറുണ്ട്. റംസാൻ നോമ്പുകാലത്ത് റിലീഫ് കിറ്റ് വിതരണം,  ചെറുകിട വ്യാപാരികൾക്ക് പലിശ രഹിത വായ്പകൾ എന്നിങ്ങനെയുള്ള  പ്രവർത്തനങ്ങളും സംഘടനയുടെ കീഴിൽ നടത്തിവരുന്നുണ്ട്.

പാവപ്പെട്ടവര്‍ക്കുള്ള സൗജന്യ ഭവന പദ്ധതി അതിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനോടകം കര്‍ണാടകയിലും കേരളത്തിലുമായി 15 വീടുകളോളം നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയിട്ടുണ്ട്. ബെംഗളൂരുവിലെ നീലസാന്ധ്രയില്‍ 27 വീടുകള്‍ വിതരണത്തിന് സജ്ജമാക്കിയിട്ടുണ്ട്.

90–ാം വാർഷികാഘോഷത്തിന്റെ വിപുലമായ നടത്തിപ്പിന് രൂപികരിച്ച സ്വാഗത സംഘത്തിന് ശാന്തിനഗര്‍ എംഎല്‍എ എന്‍എ ഹാരിസ് ആണ് നേതൃത്വം നല്‍കുന്നത്.

വാർത്താസമ്മേളനത്തിൽ ജന. സെക്രട്ടറി ടി.സി. സിറാജ്, മീഡിയ സെക്രട്ടറി ഷംസുദ്ദീൻ കൂടാളി, വൈസ് പ്രസിഡന്റുമാരായ തൻവീർ മുഹമ്മദ്, അഡ്വ. ഷക്കീർ റഹ്‌മാൻ, സെക്രട്ടറിമാരായ പി.എം. ലത്തീഫ് ഹാജി, സുബൈർ കായക്കൊടി, പി.ആർ.ഒ. മുഹമ്മദ് മൗലവി എന്നിവരും പങ്കെടുത്തു.
SUMMARY: Chief Minister Siddaramaiah to inaugurate Malabar Muslim Association’s annual celebration tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫാര്‍മസികളില്‍ ഇനിമുതല്‍ സിസിടിവി നിര്‍ബന്ധമാക്കും: കര്‍ശന നിയമഭേതഗതിക്ക് ഒരുങ്ങി കേന്ദ്രം

ഡല്‍ഹി: രാജ്യത്തെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ ഷോപ്പുകളിലും സിസിടിവി കാമറകൾ നിർബന്ധമാക്കാനൊരുങ്ങി...

കാന്തല്ലൂരില്‍ കാട്ടാനക്കൂട്ടത്തിൻ്റെ പരാക്രമം: റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന 2 ജീപ്പുകള്‍ തകര്‍ത്തു

ഇടുക്കി: കാന്തല്ലൂർ ഗുഹാനാഥപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം വലിയ നാശനഷ്ടം വരുത്തിവെച്ചു. പുലർച്ചെ...

സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 27ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ ഓണാഘോഷം ജോസ് ആലുക്കാസ്...

കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം...

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും ഒക്ടോബർ 11 ന്

ബെംഗളൂരു: 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

ഉധംപൂര്‍: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

Related Articles

Popular Categories