എയര്‍ബസ് വിമാനം അനുമതിയില്ലാതെ പറത്തി; എയര്‍ ഇന്ത്യയ്ക്ക് 1 കോടി പിഴ

ന്യൂഡൽഹി: പറക്കാനുള്ള യോഗ്യത തെളിയിക്കുന്ന പെര്‍മിറ്റ് ഇല്ലാതെ എട്ട് തവണ എയര്‍ബസ് വിമാനം പറത്തിയതിന് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ നിരീക്ഷകരായ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് 110,350 ഡോളര്‍ (ഏകദേശം 1 കോടി രൂപ) പിഴ ചുമത്തി. പെര്‍മിറ്റ് ഇല്ലാതെ വിമാനം പറത്തിയ സംഭവം രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയിലുള്ള പൊതുജന വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നാണു ഡിജിസിഎയുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24 മുതല്‍ 25 വരെ എയര്‍വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (എആര്‍സി) ഇല്ലാതെ ഒരു എയര്‍ബസ് എ320 വിമാനം ന്യൂഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ യാത്രക്കാരുമായി പറന്നു. ഒരു വിമാനം സുരക്ഷാ പരിശോധനകളില്‍ വിജയിച്ചതിന് ശേഷം റെഗുലേറ്റര്‍ വര്‍ഷം തോറും നല്‍കുന്ന ഒരു പെര്‍മിറ്റാണ് എആര്‍സി. ഇത് ഇല്ലാതെയാണ് വിമാനം സർവീസ് നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 2നാണ് ഡിജിസിഎ വിഷയം അന്വേഷിക്കാന്‍ തുടങ്ങിയത്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ മുമ്പും മറ്റ് നിയമലംഘനങ്ങള്‍ക്ക് നിയന്ത്രണ നടപടികള്‍ നേരിട്ടിട്ടുണ്ട്.

SUMMARY: Air India fined Rs 1 crore for flying Airbus plane without permission

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories