“ആലിൻ ഷെറിന്റെ മഹത്തായ അവയവദാനത്തിന് നാടിന്റെ ആദരം, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നല്‍കിയത്. ആലിന്‍റെ സംസ്കാര ചടങ്ങുകള്‍ നാളെ നെടുങ്ങാടപ്പള്ളി സെന്‍റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ കുടുംബം എടുത്ത തീരുമാനം വലിയ പ്രശംസയ്ക്ക് പാത്രമായിരുന്നു. ആലിൻ നല്‍കിയ ജീവൻ്റെ കരുണയിലൂടെ അഞ്ച് പേർക്കാണ് പുതുജീവൻ ലഭിക്കുന്നത്. ആലിന്റെ കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വെച്ച്‌ ആറുമാസം പ്രായമുള്ള കുഞ്ഞിന് വിജയകരമായി വെച്ചുപിടിപ്പിച്ചു.

ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവായി ഈ കുരുന്ന് മാറി. കൂടാതെ ആലിന്റെ രണ്ട് വൃക്കകള്‍ എസ്.ഐ.ടിയില്‍ ചികിത്സയിലായിരുന്ന പത്തുവയസ്സുകാരനും നല്‍കി. കുഞ്ഞിന്റെ നേത്രപടലങ്ങളും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. ഇവ വരും ദിവസങ്ങളില്‍ കൃത്യമായ സ്വീകർത്താക്കള്‍ക്ക് നല്‍കും.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ആലിൻ ഷെറിന് അപകടത്തെത്തുടർന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇപ്പോള്‍ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം പൊതുദർശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.

SUMMARY: The nation will pay tribute to Alin Sher’s great organ donation and his funeral will be held with official honors

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

Related Articles

Popular Categories