ഒരു നാടിൻ്റെ നൊമ്പരവും അഭിമാനവും; ആലിൻ ഷെറിൻ എബ്രഹാമിനെ മൻ കി ബാത്തില്‍ അനുസ്മരിച്ചു പ്രധാനമന്ത്രി

ഡല്‍ഹി: അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നല്‍കി വിടവാങ്ങിയ കൊച്ചുമാലാഖ ആലിൻ ഷെറിനെ ‘മൻ കി ബാത്തില്‍’ അനുസ്മരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട തീരാവേദനയ്ക്കിടയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ തീരുമാനമെടുത്ത ആലിന്റെ രക്ഷിതാക്കളെ രാജ്യം ആദരവോടെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നു ആലിൻ. നിരവധി സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ആ കുഞ്ഞ് പോയത്. എന്നാല്‍ ആലിൻ ഷെറിൻ എന്ന പേര് എന്നെന്നും ഓർമ്മിക്കപ്പെടും.’ ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്നത് മാതാപിതാക്കളെ സംബന്ധിച്ച്‌ ലോകാവസാനത്തിന് തുല്യമാണ്. ആ വേദനയ്ക്കിടയിലും കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തീരുമാനിച്ചത് മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴും നാല് കുടുംബങ്ങളില്‍ പ്രകാശം നിറയ്ക്കാനാണ് ആ രക്ഷിതാക്കള്‍ തീരുമാനിച്ചത്. ആ വലിയ മനസ്സിന് മുന്നില്‍ ഓരോ പൗരനും ശിരസ്സ് നമിക്കണം. അവയവദാന രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അവയവദാനം ഒരു മഹത്കൃത്യമാണെന്നും അത് എന്നും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. അവയവങ്ങള്‍ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് മെഡിക്കല്‍ ഗവേഷണ രംഗത്തെ പുരോഗതിയുടെ അടയാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: Prime Minister remembers Alin Sherin Abraham in Mann Ki Baat

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

എൻ.എസ്.എസ്. കർണാടക സ്നേഹസംഗമം നാളെ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സ്നേഹസംഗമം 2026’ ഞായറാഴ്ച രാവിലെ...

ഇസ്‌ലാഹി സെന്റർ ബിടിഎം ലേഔട്ട് ഫാമിലി മീറ്റ് നാളെ

ബെംഗളൂരു: ബിടിഎം ലേഔട്ട് ഇസ്‌ലാഹി സെന്റർ കുടുംബ സംഗമം ഞായറാഴ്ച വൈകിട്ട്...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണോത്സവം ഒക്ടോബർ മൂന്ന്, നാല് തിയതികളിൽ...

വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെ എം ഷാജി

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെ റേഞ്ച് റോവര്‍ തിരിച്ചേല്‍പ്പിച്ച്‌ കെഎം ഷാജി. കെഎം...

Related Articles

Popular Categories