റാസൽഖൈമ വാഹനാപകടം; മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു

ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരില്‍ മലയാളികളും. തലശ്ശേരി സ്വദേശി സങ്കീര്‍ത്തന സുരേഷ് (26) , മട്ടന്നൂർ സ്വദേശിയായ മറ്റൊരാൾ എന്നിവർ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ച രണ്ടാമത്തെയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആകെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവ​രം. ഒരു ഫിലിപ്പീൻസ് സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാര്‍ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതിനിടെ, അപകടത്തിൽ പരുക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു.

ചൊവ്വാഴ്ച പുലർച്ചെ റാസൽഖൈമയിലെ അൽ വതൻ റോഡിലാണ് അപകടമുണ്ടായത്. ഒമാനില്‍ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസില്‍ 41 യാത്രക്കാരുണ്ടായിരുന്നു.

അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 46342 എന്ന നമ്പറിൽ ബന്ധപ്പെടാം.
SUMMARY: Ras Al Khaimah vehicle accident

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം; എട്ട് വയസ്സുകാരിയടക്കം രണ്ടുപേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: മൈസൂരു-ബെംഗളൂരു എക്സ്പ്രസ് വേയിൽ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട്...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ബെംഗളൂരു മെട്രോയിൽ വീണ്ടും ജീവൻ രക്ഷാ ദൗത്യം; 70 മിനിറ്റിൽ ഹൃദയം ലക്ഷ്യസ്ഥാനത്ത്

ബെംഗളൂരു: ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ദാതാവിന്റെ ഹൃദയം എത്തിക്കാൻ ബെംഗളൂരു നമ്മ മെട്രോ...

കബ്ബൺ പാർക്കിൽ ‘ഹൂഗള ഹബ്ബ 2026’ പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: ഉദ്യാനനഗരിയുടെ ഹൃദയഭാഗമായ കബ്ബൺ പാർക്കിനെ വർണ്ണവസന്തത്തിലാഴ്ത്തി വാർഷിക പുഷ്പമേളയായ 'ഹൂഗള...

കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾക്ക് ഡോ. സുഷമ ശങ്കറിന് ആദരം

ബെംഗളൂരു: കന്നഡ ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ച് കേരളത്തിൽ...

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ, ക്ഷേമനിധി ബോർഡ്...

ആന്റണി പോത്താലിന് എ.വി. തോമസ് മാനവസേവാ പുരസ്കാരം

ബെംഗളൂരു: മികച്ച സാമൂഹിക സേവനത്തിനായി ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം ഏർപ്പെടുത്തിയ...

എക്കാലത്തെയും പ്രതിസന്ധികൾക്ക് പരിഹാരം ഇസ്‌ലാമിലുണ്ട്: യൂസുഫ് ഉമരി

ബെംഗളൂരു: ഏതു കാലഘട്ടത്തിലെയും പ്രതിസന്ധികളെ അതിജീവിച്ച് പരിഹാരം കണ്ടെത്താനും സമകാലിക പ്രശ്നങ്ങളെ...

വൈഖരി: രചനകളുടെ ആസ്വാദനച്ചർച്ച, രണ്ടാം ഭാഗം 29ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിദ്ധീകരിച്ച സാഹിത്യസമാഹാരമായ...

Related Articles

Popular Categories